തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനെതിരെ വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആർ വൈ എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു മോഹൻ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി.
എ ഡി എം 98,500 രൂപ കൈക്കൂലി നൽകിയെന്ന് പ്രശാന്തൻ മാധ്യമങ്ങളിലൂടെ നടത്തിയ വെളിപ്പെടുത്തലിലൂടെ ഒരു സർക്കാർ ഉദ്യോഗസ്ഥന് കൈക്കൂലി നൽകി പ്രലോഭിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കേണ്ടതാണ്. പ്രശാന്തൻ ഈ വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി എന്ന വാദവും സംശയാസ്പദമാണ്. ആയതിനാൽ അടിയന്തിരമായി അന്വേഷണത്തിന് ഉത്തരവുണ്ടാവണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.