തിരുവനന്തപുരം: കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് ഭീമമായി വർദ്ധി പ്പിച്ചതിനും ക്വാറി ഉൽപ്പന്നങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിനും എതിരെ ലൈസൻസ്ഡ് എഞ്ചിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ലെൻസ്ഫെഡിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റ് ധർണ്ണ സംഘടിപ്പിച്ചു.
ലെൻസ്ഫഡ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിനു സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്ത ധർണ്ണ സമരത്തിൽ ജില്ലാ പ്രസിഡണ്ട് അനിൽ കുമാർ, സെക്രട്ടറി വിജയകുമാർ, സംസ്ഥാന സമിതി അംഗങ്ങളായ സുരേന്ദ്രൻ നാടാർ, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.