കിഴക്കേക്കോട്ടയില്‍ ഇന്ന് രാവിലെ കെ എസ് ആര്‍ ടി സി ബസ്‌സ്റ്റോപ്പിനു പുറകു വശമുണ്ടായ തീപിടുത്തം ഇപ്പോള്‍ നിയന്ത്രണ വിധേയമായി. സംഭവസ്ഥലം മന്ത്രി ആന്റണി രാജു സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കടകളില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്ന് പ്രാഥമിക വിലയിരുത്തല്‍. പോലീസും, ഫയര്‍ ഫോഴ്സും വളരെ പെട്ടെന്ന് തന്നെ സ്ഥലത്ത് എത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി.