KERALA

പിന്നാക്കവിഭാഗ വികസനത്തിനായി സർക്കാർ നടത്തുന്നത് ശ്രദ്ധേയമായ ഇടപെടൽ: മന്ത്രി കെ. രാധാകൃഷ്ണൻ

പിന്നാക്കവിഭാഗ വികസനത്തിനായി സർക്കാർ നടത്തുന്നത് ശ്രദ്ധേയമായ ഇടപെടലാണെന്ന് പട്ടിക വർഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. പട്ടികവർഗ്ഗ മേഖലയായ തൊടുമല വാർഡിൽ ഒരുകോടി രൂപ അനുവദിച്ചു നടപ്പിലാക്കിയ, അംബേദ്കർ ഗ്രാമപദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച തെന്മല കമ്മ്യൂണിറ്റി ഹാൾ, പീയണിപ്പാറ- കണ്ണുമാമൂട് റോഡ്, പുരവിമല തേക്കിൻമൂട് റോഡ് എന്നിവയുടെ പൂർത്തീകരണ ഉദ്ഘാടനവും തൊടുമല വാർഡിൽ 14 കോടി രൂപ ചെലവിൽ ആരംഭിക്കുന്ന ജലജീവൻ മിഷൻ സമ്പൂർണ്ണ ശുദ്ധജല വിതരണ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മെച്ചപ്പെട്ട വിദ്യാഭ്യാസം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കി പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് സർക്കാർ ലക്ഷ്യം. റോഡുകൾ, വൈദ്യുതി, ഇൻ്റർനെറ്റ് എന്നീ സൗകര്യങ്ങൾ മിക്കയിടങ്ങളിലും എത്തിച്ചു. ഡിസംബർ 31 ഓടെ ആദിവാസി മേഖലയിൽ സമ്പൂർണമായി ഇൻ്റർനെറ്റ് എത്തിച്ച സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.

തൊടുമല വാർഡിലെ 86 കുടുംബങ്ങൾക്കാണ് കമ്മ്യൂണിറ്റി ഹാളും കണ്ണമാമൂട് റോഡും വന്നതോടെ ആശ്വാസം ലഭിച്ചത്. തൊടുമല വാർഡിലെ 11 സെറ്റിൽമെൻറ് കോളനികളിലെ 750 കുടുംബങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതി 10.45 കോടി രൂപ ചിലവിലാണ് നടപ്പാക്കുന്നത്. അമ്പൂരി കൃഷിഭവൻ വഴി നടപ്പാക്കുന്ന ‘ഒരു കുട്ട പൂക്കൾ’ കൃഷി പദ്ധതിയും മന്ത്രി ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.

സി കെ ഹരീന്ദ്രൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷനായിരുന്നു. അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വത്സല രാജു, പട്ടിക വർഗ്ഗ വികസന വകുപ്പ് ഡയറക്ടർ മേഘശ്രീ ഡി ആർ, വിവിധ തദ്ദേശ ഭരണ പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

News Desk

Recent Posts

ഇന്ത്യൻ സിനിമയുടെ ‘ഡാർലിങ്’ പ്രഭാസിന് ഇന്ന് ജന്മദിനം; ആശംസകളുമായി ആരാധക ലോകം, അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ ചിത്രങ്ങൾ

ഹൈദരാബാദ്: ഇന്ത്യൻ സിനിമയിലെ മുൻനിര പാൻ-ഇന്ത്യൻ താരം പ്രഭാസിന് ഇന്ന് ജന്മദിനം. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ രാജ്യമെമ്പാടും ആരാധകരെ…

1 hour ago

ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

അന്തരിച്ച മുന്‍ മുഖ്യമന്ത്രി  വി എസ് അച്യുതാനന്ദന്റെ സ്മരണാർത്ഥം ഒറ്റൂരിൽ നിർമ്മിച്ച 'വി.എസ്‌.അച്യുതാനന്ദൻ ഇൻഡോർ സ്റ്റേഡിയം'   ഒ.എസ്. അംബിക എം.എൽ.എ…

17 hours ago

മുഖ്യമന്ത്രി എന്നോടൊപ്പംപരാതിക്കാരെ നേരിട്ടു വിളിച്ച് മുഖ്യമന്ത്രി; ദ്രുതനടപടികളിൽ സന്തോഷമറിയിച്ച് ജനം

കടലാസ് ഉറപ്പ് തന്നെയാണല്ലോ രാമൻകുട്ടീ മുഖ്യമന്ത്രി'കടലാസ് ഉറപ്പ് തന്നെയാണല്ലോ രാമൻകുട്ടി...' മുഖ്യമന്ത്രി പറഞ്ഞപ്പോൾ രാമൻകുട്ടിക്ക് പൂർണവിശ്വാസം. മുഖ്യമന്ത്രി എന്നോടൊപ്പം (സി…

17 hours ago

ലോഡ്ജ് മുറിയില്‍ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം…കൊലപാതകമെന്ന് പൊലീസ്

തിരുവനന്തപുരം: കോഴിക്കോട് സ്വദേശിനിയെ ആറ്റിങ്ങലിലെ ലോഡ്ജിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. ലോഡ്ജിലെ ക്ലീനിങ് സ്റ്റാഫായ പുതുപ്പള്ളി…

18 hours ago

ഇൻ്റേണ്‍ഷിപ്പ് കേരള പോര്‍ട്ടല്‍ നാലുവര്‍ഷ ബിരുദ പ്രോഗ്രാം പാഠ്യപദ്ധതി പരിഷ്ക്കാരങ്ങളിലെ സുപ്രധാന നാഴികക്കല്ല്: ഡോ. ആര്‍ ബിന്ദു

നാലുവര്‍ഷ ബിരുദ പ്രോഗ്രാം പാഠ്യ പദ്ധതി പരിഷ്ക്കാരങ്ങളിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഇൻ്റേണ്‍ഷിപ്പ് കേരള പോര്‍ട്ടലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.…

19 hours ago

പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് കിരീടം ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന്

തിരുവനന്തപുരം : കെസിഎ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പിൽ ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി. ഫൈനലിൽ ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെ…

19 hours ago