Categories: KERALATRIVANDRUM

മുദ്ര ചെയ്യാത്ത ത്രാസുകള്‍: ആശുപത്രികള്‍ക്കെതിരെ കേസ്

ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധിച്ച് മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്ന തിരുവനന്തപുരം ജില്ലയിലെ ആശുപത്രികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. നവജാത ശിശുക്കളുടെ ചികിത്സയുടെ ഭാഗമായി തൂക്കം കണക്കാക്കി മരുന്ന് നിശ്ചയിക്കേണ്ട അവസരങ്ങളില്‍ ത്രാസിന്റെ കൃത്യത ഒരു പ്രധാന ഘടകമാണ്. ത്രാസിന് കൃത്യതയില്ലെങ്കില്‍ നവജാത ശിശുക്കള്‍ക്കും രോഗികള്‍ക്കും മരുന്ന് നിശ്ചയിക്കുന്നതിലുള്‍പ്പെടെ വ്യത്യാസം ഉണ്ടാകുമെന്നതിനാലാണ് നടപടി. നഗരത്തിലെ ആറ് ആശുപത്രികള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിഴ ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് 1800 425 4835 എന്ന ടോള്‍ ഫ്രീ നമ്പറിലും lmd.kerala.gov.in എന്ന വെബ്സൈറ്റിലൂടെയും ‘സുതാര്യം’ മൊബൈല്‍ ആപ്ലികേഷനിലൂടെയും പരാതി അറിയിക്കാവുന്നതാണ്.

ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ വി.കെ അബ്ദുല്‍ കാദറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് തിരുവനന്തപുരം സര്‍ക്കിള്‍ കക ഇന്‍സ്‌പെക്ടര്‍ ചന്ദ്രബാബു എസ്.എസ്, ഇന്‍സ്‌പെക്റ്റിംഗ് അസിസ്റ്റന്റ് വിജയകുമാര്‍.പി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

17 hours ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

17 hours ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

17 hours ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

17 hours ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

2 days ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

2 days ago