കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ് വിദ്യാർത്ഥി സമൂഹത്തിനെതിര്

കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ് വിദ്യാർത്ഥി സമൂഹത്തിനെതിര്; വിദ്യാർത്ഥികളും പൊതു സമൂഹവും തള്ളിക്കളയും:മന്ത്രി വി ശിവൻകുട്ടി.

കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ് വിദ്യാർത്ഥി സമൂഹത്തിനെതിരാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥികളും പൊതു സമൂഹവും ബന്ദ് തള്ളിക്കളയും. പ്ലസ് വൺ സീറ്റ് സംബന്ധിച്ച യഥാർത്ഥ കണക്കുകൾ പൊതുമണ്ഡലത്തിൽ ഉണ്ട്. അത് ആർക്കും പരിശോധിക്കാവുന്നതാണ്. നിയമസഭയിലും വ്യക്തമായി കണക്കുകൾ അടക്കമുള്ള കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം അവതരിപ്പിച്ച എംഎൽഎമാർക്ക് കണക്കുകൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

പ്രവേശന നടപടികൾ സുതാര്യമായും ശാസ്ത്രീയമായും പുരോഗമിക്കുന്നു. ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാവർക്കും പ്ലസ് വൺ പ്രവേശനം സാധ്യമാക്കുന്ന പ്രവർത്തനമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്. വിദ്യാർത്ഥി സംഘടനകളുടെ ആശങ്ക കേൾക്കാനും പരിഹാര നടപടികൾ ആവശ്യമെങ്കിൽ അത് കൈക്കൊള്ളാനും സർക്കാർ തയ്യാറാണ്. വിദ്യാർത്ഥി സംഘടനകളുമായി പൊതുവിദ്യാഭ്യാസ മന്ത്രി നേരിട്ട് ചർച്ച നടത്താൻ പോകുകയാണ്. എന്നാൽ ആ യോഗത്തിന് മുമ്പ് തന്നെ വിദ്യാഭ്യാസ ബന്ദ് കെ എസ് യു പ്രഖ്യാപിച്ചത് ഈ വിഷയത്തിലെ ആത്മാർത്ഥത ഇല്ലായ്മയാണ് ചൂണ്ടിക്കാട്ടുന്നത്. വിദ്യാഭ്യാസ മേഖല കലുഷിതമാക്കാനുള്ള നീക്കമാണ് ഇതെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

News Desk

Recent Posts

സ്വാതന്ത്ര്യ ദിനാഘോഷം: നഗരവാസികൾക്ക് സംഗീത വിരുന്ന് ഒരുക്കി വ്യോമസേനാ ബാൻഡ്

80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി. ചടങ്ങിൽ മുഖ്യാതിഥിയായി…

2 days ago

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ഇനി സ്വന്തം തപാൽ മുദ്ര

ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…

5 days ago

മൂല്യങ്ങൾ സംരക്ഷിക്കാൻ ശാന്തിഗിരിയിൽ ‘ദേശീയ മതാന്തര സംവാദം’ 14ന്

തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…

5 days ago

കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…

5 days ago

തമിഴ് സംഘം അവാർഡുകൾ സമ്മാനിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…

5 days ago

ഗൗതം അദാനിക്കെതിരായ യുഎസ് ക്രിമിനൽ കേസ് തള്ളി കോടതി; വിചാരണയ്ക്ക് മുമ്പേ നടപടികൾ അവസാനിച്ചു

ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…

5 days ago