സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്ന ഭരണകൂടങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും സാമുദായിക സംവരണത്തെ അട്ടിമറിക്കുകയാണെന്ന് അണ്ണാ ഡി എച്ച് ആര് എം സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര പറഞ്ഞു. ഇതിനെ ശരിവയ്ച്ച നീതിന്യായ വ്യവസ്ഥിതി ദലിത് പിന്നാക്ക ജനവിഭാഗങ്ങളോട് കൂടുതല്‍ ജാഗ്രതയോടെ ഇടപെടണമായിരുന്നു. അണ്ണാ ഡി എച്ച് ആര് എം പാര്‍ട്ടി കൊട്ടാരക്കര മണ്ഡലം നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സ്വാതന്ത്ര്യം ലഭിച്ച് അരനൂറ്റാണ്ടിലേറെയായിട്ടും സംവരണത്തിലൂടെയുള്ള ദലിത് പിന്നാക്ക ജനവിഭാഗങ്ങളുടെ പ്രാധിനിത്യം വളരെക്കുറവാണ്. സാമ്പത്തികമായും ഏറെ പിന്നിലാണ് ഈ ജനത. രാജ്യത്തെങ്ങും പീഡനത്തിന് ഇരയാകുന്നതും ദലിത് പിന്നാക്ക ജനവിഭാഗങ്ങളാണ്. ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെ വിഭവാധികാരശേഷിയുള്ള ജനവിഭാഗങ്ങളില്‍ നിന്നും സമ്പത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ സംവരണം നല്കാന് തീരുമാനിച്ചത് അങ്ങേയറ്റം അപലപനീയമാണ്. യാതൊരു വിവരശേഖരങ്ങളുടെയും അടിസ്ഥാനമില്ലാതെ പത്ത് ശതമാനം എന്ന സംവരണതോത് കണക്കാത്തിയത് പോലും സാമാന്യ യുക്തിക്ക് ചേരുന്നതല്ല.
രാജ്യം സാമ്പത്തിക സംവരണത്തെക്കുറിച്ച് ആലോചിച്ച് തുടങ്ങുന്നതിന് മുന്‍പ് തന്നെ ദേവസ്വം ബോര്‍ഡില്‍ അത് നടപ്പാക്കി പിണറായി വിജയന് സര്‍ക്കാര്‍ തങ്ങളുടെ സംഘപരിവാര്‍ വിധേയത്വം പ്രകടിപ്പിച്ചു. കമ്യൂണിസ്റ്റ് താത്വികാചാര്യന്‍ ഇ എം എസ്സിന്റെ ചിന്താപദ്ധതികള്‍ വിജയംകണ്ടുവെന്നും അഗ്രഹാരത്തിലെ പട്ടിണിയാണ് തങ്ങളെ നോവിക്കുന്നതെന്നും കമ്യൂണിസ്റ്റുകാര്‍ പാടി നടന്നു. ഈ അവസരത്തില്‍ സ്റ്റാലിന് നേതൃത്വം നല്കുന്ന തമിഴ്നാട് സര്‍ക്കാര്‍ സാമ്പത്തിക സംവരണം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചത് പ്രതീക്ഷ നല്കുന്നു. വാക്കുകള്‍കൊണ്ട് പുരോഗമനവും തൊഴിലാളി വര്‍ഗ സ്നേഹം പറയുകയും ചെയ്യുന്ന കേരളത്തിലെ കമ്യൂണിസ്റ്റുകളേക്കാല് ഏറെ മുന്നിലാണ് സ്റ്റാലിന്റെ സ്ഥാനമെന്നും ഉഷ കൊട്ടാരക്കര പറഞ്ഞു.
കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് ഗീതാജ്ഞലി അനില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സജി കൊല്ലം നയവിശദീകരണം നടത്തി. പാര്‍ട്ടി കുളക്കട പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്യാംദീപ് മാവടി , മൈലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ അനിത മൈലം, കരീപ്ര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിനു കുടവട്ടൂര്‍, വെളിയം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുജിത്ത് വെളിയം, കൊട്ടാരക്കര മുന്‍സിപാലിറ്റി കമ്മിറ്റി പ്രസിഡന്റ് ജയന് അമ്പലപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.
കുളക്കട പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എസ് ദിനേശന് സ്വാഗതവും ഉമ്മന്നൂര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി രാജേന്ദ്രന് നന്ദിയും പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നു. സൃഷ്ടാവിന് വേണ്ടി വിശ്വാസികള്‍ ആദര പൂര്‍വ്വം സമര്‍പ്പിക്കുന്ന…
തേങ്ങാപ്പാലില്‍ നിന്നുള്ള വീഗന്‍ ഐസ്ഡ്ക്രീം ഇന്ത്യയില്‍ ആദ്യം കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല് ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം…
ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ഫെബ്രുവരി 8,9,10 തീയതികളിൽ ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ശാസ്ത്ര സമ്മേളനത്തിന്റെ ഭാഗമായി എട്ടാം ക്ലാസ്സ്…
തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ്…
മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 25ന് പ്രാദേശിക അവധി നല്‍കും. മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, മാറനല്ലൂര്‍, വിളപ്പില്‍ ഗ്രാമപഞ്ചായത്തുകളിലെ…
മിതമായ നിരക്കിൽ മികച്ച ഡ്രൈവിംഗ് പരിശീലനം എന്ന സന്ദേശവുമായി കെ.എസ്. ആർ.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്കൂൾ പദ്ധതി ആറു മാസം…