KERALA

നടന്‍ കൊച്ചുപ്രമേന്‍ (68) അന്തരിച്ചു

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ നിന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കവേയാണ് അന്ത്യം.

1979ല്‍ റിലീസായ ഏഴു നിറങ്ങള്‍ എന്ന സിനിമയാണ് കൊച്ചുപ്രേമന്റെ ആദ്യ സിനിമ. പിന്നീട് 1997ല്‍ രാജസേനന്റെ ദില്ലിവാല രാജകുമാരനില്‍ അഭിനയിച്ച കൊച്ചുപ്രേമന്‍ രാജസേനനൊപ്പം എട്ടു സിനിമകള്‍ ചെയ്തു. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ 1997ല്‍ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്ന സിനിമയില്‍ വളരെ ശ്രദ്ധേയമായൊരു കഥാപാത്രം കൊച്ചുപ്രേമനെ തേടിയെത്തിയത്.

തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ പഞ്ചായത്തില്‍ പേയാട് എന്ന ഗ്രാമത്തില്‍ ശിവരാമ ശാസ്ത്രികളുടേയും കമലത്തിന്റെയും മകനായി 1955 ജൂണ്‍ ഒന്നിനാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്‌കൂളില്‍ പൂര്‍ത്തിയാക്കിയ കൊച്ചുപ്രേമന്‍ തിരുവനന്തപുരം എം.ജി. കോളേജില്‍ നിന്ന് ബിരുദം നേടി. അംഗീകാരമായിട്ടാണ്.മലയാള സിനിമയിലിതു വരെ 250 ചിത്രങ്ങളില്‍ വേഷമിട്ട കൊച്ചുപ്രേമന്‍ സിനിമ കൂടാതെ ടെലിസീരിയലുകളിലും സജീവമായിരുന്നു. കെ. എസ്. പ്രേംകുമാര്‍ എന്നതാണ് ശരിയായ പേര്.

കൊച്ചു പ്രേമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ചലച്ചിത്രതാരം കൊച്ചു പ്രേമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

ഹാസ്യ നടനായും സ്വഭാവ നടനായും അനായാസപ്രകടനം കാഴ്ചവച്ച അഭിനയ ജീവിതമായിരുന്നു കൊച്ചു പ്രേമന്റേത്. നാടകരംഗത്തുനിന്ന് ചലച്ചിത്ര അഭിനയത്തിലെത്തിയ അദ്ദേഹം ദേശീയ തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

സന്തപ്ത കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

കൊച്ചുപ്രേമൻ്റെ നിര്യാണത്തിൽ മന്ത്രി വി ശിവൻകുട്ടി അനുശോചിച്ചു

പ്രശസ്ത നാടക – സിനിമാ താരം കൊച്ചുപ്രേമന്( കെ.എസ്. പ്രേംകുമാർ )ആദരാഞ്ജലികൾ. വ്യത്യസ്തമായ അഭിനയ ശൈലിക്കുടമയായ കൊച്ചുപ്രേമനെ മലയാളികൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു.കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കു ചേരുന്നതായും മന്ത്രി വി ശിവൻകുട്ടി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

News Desk

Recent Posts

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

1 day ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

2 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

2 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

2 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

2 days ago

കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു:  മുഖ്യമന്ത്രി പിണറായി വിജയൻ

143 പുതിയ  ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…

2 days ago