തിരുവനന്തപുരം: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ 38-മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി ജേതാക്കൾക്കുള്ള അവാർഡുകള്‍ മന്ത്രി വിതരണം ചെയ്തു. ഗതാഗത മന്ത്രി ആണി രാജു എക്സലൻസി ഇൻ ഫോട്ടോഗ്രാഫി അവാർഡ് ദേവദാസിന് നൽകി. ഫോട്ടോഗ്രാഫർ ഓഫ് ദി ഇയര്‍ പുരസ്കാരം ഷാജി ഡേ ലൈറ്റിന് സമ്മാനിച്ചു. കൂടാതെ സൈക്കിൾ യാത്ര നടത്തി സമ്മേളനത്തിന് എത്തിയ ഹരീഷ്, ഫിറോസ് എന്നിവരെയും അനുമോദിച്ചു. എകെപിഎ അംഗത്വകാർഡ് മത്സര വിജയിക്കുള്ള അവാർഡും, വിദ്യഭ്യാസ അനുമോദനവും, ഏറ്റവും കൂടുതൽ ആപ്പുകൾ നിർമ്മിച്ച് ഗിന്നസ്റെക്കോഡ് നേടിയ അഭിനവിനെയും മന്ത്രി ആദരിച്ചു. പീഡിക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ രാജഗോപാൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു.
കനകക്കുന്നില്‍ നടന്ന ചടങ്ങില്‍ എകെപിഎ സംസ്ഥാന പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. എകെപിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ് ഫോട്ടോവേള്‍ഡ്, എകെപിഎ മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ എം ആര്‍ എന്‍ പണിക്കര്‍, ബി രവീന്ദ്രന്‍, വിജയന്‍ മാറാഞ്ചേരി, ജോസ് മുണ്ടക്കല്‍, റ്റി ജെ വര്‍ഗീസ്, എകെപിഎ സംസ്ഥാന ട്രഷറര്‍ ജോയ് ഗ്രെയ്സ് എന്നിവര്‍ സംസാരിച്ചു. തിങ്കളാഴ്ച ആരംഭിച്ച സമ്മേളനം നാളെ (21-12-2022) അവസാനിക്കും.
ചിത്രങ്ങള്‍: വിഷ്ണു എം ഭട്ട്
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില് ആശയം കാണികളിലേക്ക് എത്തിക്കാന് ഹ്രസ്വചിത്രങ്ങള് വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില് പ്രദര്ശിപ്പിക്കും.സുലൈമാന് സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…