EDUCATION

തലസ്ഥാന നഗരിയില്‍ ആദ്യമായി സ്ത്രീ നാടകോത്സവം

നിരീക്ഷ സ്ത്രീ നാടകവേദിയുടെ നേതൃത്വത്തില്‍ ദേശീയ സ്ത്രീ നാടകോത്സവം ഡിസംബര്‍ 23, 24, 25 തീയതികളില്‍ വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ വച്ച്‌ സംഘടിപ്പിക്കുന്നു. നിരീക്ഷ
പ്രവര്‍ത്തനങ്ങളുടെ 23 ആം വാര്‍ഷികം കൂടിയാണീ ഉത്സവം. കേരളത്തില്‍ 24 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ ഒരു സ്ത്രീ നാടകോത്സവം സംഘടിപ്പിക്കപ്പെടുന്നത്‌. തലസ്ഥാന നഗരിയില്‍ ആദ്യത്തേതും. മാത്രമല്ല ഒരു സ്ത്രീ നാടകസംഘം ഒരു ദേശീയ സ്ത്രീ നാടകോത്സവം സംഘടിപ്പിക്കുന്നത്‌ ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ്‌.

നിരീക്ഷ സംഘടിപ്പിക്കുന്ന ഈ സ്ത്രീ നാടകോത്സവത്തില്‍ 14 സ്ത്രീ സംവിധായകരുടെ വിവിധ
തരത്തിലുള്ള നാടകങ്ങള്‍ മൂന്ന്‌ ദിവസങ്ങളിലായി അവതരിപ്പിക്കുന്നത്‌. സ്ത്രീ നാടകോത്സവത്തിന്റെ പകല്‍വേളകളില്‍ സ്ത്രീകള്‍ക്കായുള്ള നാടക ശില്പശാല, വിവിധ മേഖലകളിലുള്ള സ്ത്രീകള്‍ പങ്കെടുക്കുന്ന സെമിനാര്‍; കവിതാവതരണങ്ങള്‍, സംഗീത പരിപാടി, കളരി പെര്‍ഫോമന്‍സ്‌ എന്നിവ ഉണ്ടായിരിക്കും. ഇതിനു പുറമേ കുടുംബശ്രീയുടെ സഹകരണത്തോടെ രംഗശ്രീയിലെ സ്ത്രീകള്‍ക്കായി മൂന്ന്‌ ദിവസത്തെ നാടക ശില്പശാലയും വനിതാ കമ്മീഷന്റെ സഹകരണത്തോടെ കലാ സാംസ്‌കാരിക രംഗത്തെ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ കേന്ദ്രമാക്കിയുള്ള സെമിനാറും, കുട്ടികള്‍ക്കുള്ള പരിശീലന കളരിയും നാടകോത്സവത്തിന്റെ ഭാഗമായി നടക്കും. കേരളത്തിന്‍റെ അകത്തും പുറത്തും നിന്നുള്ള നാടക വിദഗ്ധരായ സ്ത്രീകൾ ആയിരിക്കും ഈ ശില്പശാലകള്‍ നയിക്കുന്നത്‌.

കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെയും കേരള സര്‍ക്കാര്‍ സാംസ്കാരിക കാര്യ വകുപ്പിന്റെയും
വൈലോപ്പിള്ളി സംസ്കുതി ഭവനന്റെയും നാടകത്തോടും സ്ത്രീ മുന്നേറ്റ പ്രവര്‍ത്തനങ്ങളോടും
കൈകോര്‍ക്കാന്‍ താല്പര്യമുള്ള സംഘങ്ങളുടേയും വ്യക്തികളുടേയും സഹകരണത്തോടെയാണ്‌ നിരീക്ഷ ഈ പരിപാടി സംഘടിപ്പിക്കുന്നത്‌.

തലസ്ഥാന നഗരിയുടെ മുഖമുദ്ര ആയി മാറുന്ന, ഒരു ഉത്സവം തന്നെയായിരിക്കും നിരീക്ഷ സ്തീ നാടകവേദി അവതരിപ്പിക്കുന്ന ദേശീയ സ്ത്രീ നാടകോത്സവം. ദേശീയ സ്ത്രീ നാടകോത്സവം എല്ലാ വര്‍ഷവും തുടര്‍ച്ചയായി നടത്തുവാനും വരും വര്‍ഷങ്ങളില്‍ അന്തര്‍ദേശീയ നാടകോത്സവമായി വളര്‍ത്തുവാനും നിരീക്ഷയ്ക്ക് പദ്ധതിയുണ്ട്.

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

2 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

2 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

2 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

2 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

2 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

2 weeks ago