ഗവേഷണരംഗത്തെ കേരളീയരായ പ്രഗത്ഭമതികളെ ആദരിക്കാൻ സംസ്ഥാന സര്‍ക്കാര്‍ നൽകിവരുന്ന കൈരളി ഗവേഷക പുരസ്‌ക്കാരങ്ങൾ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പ്രഖ്യാപിച്ചു. പ്രമുഖ ശാസ്ത്രജ്ഞർക്ക് അവരുടെ സമഗ്ര സംഭാവനയ്ക്ക് നല്‍കുന്ന കൈരളി ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ്, പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള കൈരളി ഗവേഷക പുരസ്ക്കാരം, റിസര്‍ച്ച് ഫാക്കല്‍റ്റിക്ക് നല്‍കുന്ന കൈരളി ഗവേഷണ പുരസ്ക്കാരം എന്നിവയാണ് തിരുവനന്തപുരത്ത് ഉന്നതവിദ്യാഭ്യാസ കൗൺസിലിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി ഡോ. ബിന്ദു പ്രഖ്യാപിച്ചത്.
പുരസ്‌ക്കാര ജേതാക്കൾ:
(വിവിധ ശാസ്ത്രശാഖകള്‍, സാമൂഹ്യശാസ്ത്രശാഖകള്‍, ആര്‍ട്സ് ആന്‍റ് ഹ്യുമാനിറ്റീസ് ഇവയിലെ സമഗ്ര സംഭാവനയ്ക്ക് കേരളീയരായ പ്രമുഖ ശാസ്ത്രജ്ഞര്‍ക്കുള്ള പുരസ്ക്കാരം. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും)
പ്രൊഫ. സലിം യൂസഫ്
(പ്രൊഫസര്‍ ഓഫ് മെഡിസിന്‍സ്, മാക്മാസ്റ്റര്‍ യൂണിവേഴ്സിറ്റി, കാനഡ / സയന്‍സ്).
ഡോ. എം. ലീലാവതി
(ആര്‍ട്സ് ആന്‍റ് ഹ്യുമാനിറ്റീസ്)
ഡോ. എ. അജയ്ഘോഷ്
(സയന്‍സ്)
പ്രൊഫ. എം. എ. ഉമ്മൻ
(സോഷ്യല്‍ സയന്‍സ്)
(ഇന്‍റര്‍ ഡിസിപ്ലിനറി മേഖലകളില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തിനുള്ള പുരസ്ക്കാരം. 25,000 രൂപ വീതവും പ്രശസ്തിപത്രവും. കൂടാതെ, രണ്ടു വര്‍ഷത്തേയ്ക്ക് റിസര്‍ച്ച് ഗ്രാന്‍റായി നാലു ലക്ഷം രൂപ വീതവും യാത്രാ ഗ്രാന്‍റായി 75,000 രൂപ വീതവും)
ഡോ. സിജിലാ റോസിലി. സി. വി.
(കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല / കെമിക്കല്‍ സയന്‍സ്)
ഡോ. മയൂരി. പി. വി
(ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കല്‍ സയന്‍സ് & ടെക്നോളജി, തിരുവനന്തപുരം / ബയോളജിക്കല്‍ സയന്‍സ്)
ഡോ. സ്വപ്ന. എം. എസ്
(കേരള സര്‍വ്വകലാശാല / ഫിസിക്കല്‍ സയന്‍സ്)
ഡോ. മഞ്ജു. കെ
(കാലിക്കറ്റ് സര്‍വ്വകലാശാല / ആര്‍ട്സ് ആന്‍റ് ഹ്യുമാനിറ്റീസ്)
ഡോ. റീനാമോള്‍. ജി
മാര്‍ത്തോമ കോളേജ്, തിരുവല്ല / കെമിക്കല്‍ സയന്‍സ്)
ഡോ. രാധാകൃഷ്ണന്‍. ഇ. കെ
(മഹാത്മാഗാന്ധി സര്‍വ്വകലാശാല / ബയോളജിക്കല്‍ സയന്‍സ്)
ഡോ. അലക്സ് പി. ജെയിംസ്
(കേരള യൂണിവേഴ്സിറ്റി ഡിജിറ്റല്‍ സയന്‍സ് / ഫിസിക്കല്‍ സയന്‍സ്)
ഡോ. അന്‍വര്‍ സാദത്ത്
(സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള / സോഷ്യല്‍ സയന്‍സ്)
ഡോ. ഷംഷാദ് ഹുസൈന്‍ കെ ടി (ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല / ആര്‍ട്സ് ആന്‍റ് ഹ്യുമാനിറ്റീസ്)
ഉന്നത വൈജ്ഞാനിക രംഗത്തെ പ്രഗത്ഭമതികൾക്ക് രാജ്യത്ത് ഒരു സംസ്ഥാന സർക്കാർ ഏര്‍പ്പെടുത്തുന്ന ഏറ്റവും ഉന്നതമായ പുരസ്കാരങ്ങളാണിവ. ഡോ. പി. ബലറാം (മുൻ ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ്, ബംഗളൂരു) ചെയർപേഴ്സൺ ആയ, ഡോ. പ്രഭാത് പട്നായിക് (പ്രൊഫസര്‍, സെന്‍റര്‍ ഫോര്‍ ഇക്കണോമിക്സ് സ്റ്റഡീസ് ആന്‍റ് പ്ലാനിംഗ്, സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ്, ജെ.എന്‍.യു. മുന്‍ വൈസ് ചെയര്‍മാന്‍, കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ്), ഡോ. ഇ. ഡി. ജെമ്മീസ് (പ്രൊഫസര്‍ ഓഫ് തിയററ്റിക്കല്‍ കെമിസ്ട്രി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ്, ബംഗളൂരു. സ്ഥാപക ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍റ് റിസര്‍ച്ച്, തിരുവനന്തപുരം), പ്രൊഫ. കെ. സച്ചിദാനന്ദന്‍ (കവിയും വിമർശകനും, കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ ഉപദേശക സമിതി അംഗം) എന്നിവരുൾപ്പെട്ട സമിതിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
സംസ്ഥാന സർക്കാരിനു വേണ്ടി സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലാണ് കൈരളി ഗവേഷക പുരസ്കാരങ്ങളുടെ മേൽനോട്ടം നിർവ്വഹിക്കുന്നത്. പുരസ്കാര ജേതാക്കളെ സംസ്ഥാന സർക്കാരിന്റെയും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെയും പേരിൽ മന്ത്രി ഡോ. ആർ ബിന്ദു അഭിനന്ദിച്ചു.
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…