മൂന്നാമത് കൈരളി ഗവേഷക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

വേഷണരംഗത്തെ കേരളീയരായ പ്രഗത്ഭമതികളെ ആദരിക്കാൻ സംസ്ഥാന സര്‍ക്കാര്‍ നൽകിവരുന്ന കൈരളി ഗവേഷക പുരസ്‌ക്കാരങ്ങൾ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പ്രഖ്യാപിച്ചു. പ്രമുഖ ശാസ്ത്രജ്ഞർക്ക് അവരുടെ സമഗ്ര സംഭാവനയ്ക്ക് നല്‍കുന്ന കൈരളി ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ്, പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള കൈരളി ഗവേഷക പുരസ്ക്കാരം, റിസര്‍ച്ച് ഫാക്കല്‍റ്റിക്ക് നല്‍കുന്ന കൈരളി ഗവേഷണ പുരസ്ക്കാരം എന്നിവയാണ് തിരുവനന്തപുരത്ത്   ഉന്നതവിദ്യാഭ്യാസ കൗൺസിലിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി ഡോ. ബിന്ദു പ്രഖ്യാപിച്ചത്.

പുരസ്‌ക്കാര ജേതാക്കൾ:

  1. കൈരളി ഗ്ലോബല്‍   ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് 

(വിവിധ ശാസ്ത്രശാഖകള്‍, സാമൂഹ്യശാസ്ത്രശാഖകള്‍, ആര്‍ട്സ് ആന്‍റ് ഹ്യുമാനിറ്റീസ് ഇവയിലെ സമഗ്ര സംഭാവനയ്ക്ക് കേരളീയരായ പ്രമുഖ ശാസ്ത്രജ്ഞര്‍ക്കുള്ള പുരസ്ക്കാരം. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും)

പ്രൊഫ. സലിം യൂസഫ് 

(പ്രൊഫസര്‍ ഓഫ് മെഡിസിന്‍സ്, മാക്മാസ്റ്റര്‍ യൂണിവേഴ്സിറ്റി,             കാനഡ / സയന്‍സ്).

  1. കൈരളി ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് (വിവിധ ശാസ്ത്രശാഖകള്‍, സാമൂഹ്യശാസ്ത്രശാഖകള്‍, ആര്‍ട്സ് ആന്‍റ് ഹ്യുമാനിറ്റീസ്, ഇവയിലെ സമഗ്ര സംഭാവനയ്ക്ക് കേരളത്തിലെ സ്ഥാപനങ്ങളിലുള്ള പ്രമുഖ ശാസ്ത്രജ്ഞര്‍ക്കുള്ള പുരസ്ക്കാരം. രണ്ടര ലക്ഷം രൂപ വീതവും പ്രശസ്തിപത്രവും)

ഡോ. എം. ലീലാവതി

(ആര്‍ട്സ് ആന്‍റ് ഹ്യുമാനിറ്റീസ്)

ഡോ. എ. അജയ്ഘോഷ്

(സയന്‍സ്)

പ്രൊഫ. എം. എ. ഉമ്മൻ 

(സോഷ്യല്‍ സയന്‍സ്)

  1. കൈരളി ഗവേഷക പുരസ്ക്കാരം

(ഇന്‍റര്‍ ഡിസിപ്ലിനറി മേഖലകളില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തിനുള്ള പുരസ്ക്കാരം. 25,000 രൂപ വീതവും പ്രശസ്തിപത്രവും. കൂടാതെ, രണ്ടു വര്‍ഷത്തേയ്ക്ക് റിസര്‍ച്ച് ഗ്രാന്‍റായി നാലു ലക്ഷം രൂപ വീതവും യാത്രാ ഗ്രാന്‍റായി 75,000 രൂപ വീതവും)

ഡോ. സിജിലാ റോസിലി. സി. വി.

(കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല / കെമിക്കല്‍ സയന്‍സ്)

ഡോ. മയൂരി. പി. വി

(ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കല്‍ സയന്‍സ് & ടെക്നോളജി, തിരുവനന്തപുരം / ബയോളജിക്കല്‍ സയന്‍സ്)

ഡോ. സ്വപ്ന. എം. എസ്

(കേരള സര്‍വ്വകലാശാല / ഫിസിക്കല്‍ സയന്‍സ്)

ഡോ. മഞ്ജു. കെ

(കാലിക്കറ്റ് സര്‍വ്വകലാശാല / ആര്‍ട്സ് ആന്‍റ് ഹ്യുമാനിറ്റീസ്)

  1. കൈരളി ഗവേഷണ പുരസ്ക്കാരം    (ഗവേഷകരായ അദ്ധ്യാപകര്‍ക്കുള്ള പുരസ്ക്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും. കൂടാതെ രണ്ടു വര്‍ഷത്തേയ്ക്ക് 24 ലക്ഷം രൂപവരെ റിസര്‍ച്ച് ഗ്രാന്റ്)

ഡോ. റീനാമോള്‍. ജി

മാര്‍ത്തോമ കോളേജ്, തിരുവല്ല / കെമിക്കല്‍ സയന്‍സ്)

ഡോ. രാധാകൃഷ്ണന്‍. ഇ. കെ

(മഹാത്മാഗാന്ധി സര്‍വ്വകലാശാല / ബയോളജിക്കല്‍ സയന്‍സ്)

ഡോ. അലക്സ് പി. ജെയിംസ്

(കേരള യൂണിവേഴ്സിറ്റി ഡിജിറ്റല്‍ സയന്‍സ് / ഫിസിക്കല്‍ സയന്‍സ്)

ഡോ. അന്‍വര്‍ സാദത്ത്

(സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള / സോഷ്യല്‍ സയന്‍സ്)

ഡോ. ഷംഷാദ് ഹുസൈന്‍ കെ ടി (ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല / ആര്‍ട്സ് ആന്‍റ് ഹ്യുമാനിറ്റീസ്)

ഉന്നത വൈജ്ഞാനിക രംഗത്തെ പ്രഗത്ഭമതികൾക്ക് രാജ്യത്ത് ഒരു സംസ്ഥാന സർക്കാർ ഏര്‍പ്പെടുത്തുന്ന ഏറ്റവും ഉന്നതമായ പുരസ്കാരങ്ങളാണിവ. ഡോ. പി. ബലറാം (മുൻ ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ്, ബംഗളൂരു) ചെയർപേഴ്സൺ ആയ, ഡോ. പ്രഭാത് പട്നായിക് (പ്രൊഫസര്‍, സെന്‍റര്‍ ഫോര്‍ ഇക്കണോമിക്സ് സ്റ്റഡീസ് ആന്‍റ് പ്ലാനിംഗ്, സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ്, ജെ.എന്‍.യു. മുന്‍ വൈസ് ചെയര്‍മാന്‍, കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ്), ഡോ. ഇ. ഡി. ജെമ്മീസ് (പ്രൊഫസര്‍ ഓഫ് തിയററ്റിക്കല്‍ കെമിസ്ട്രി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ്, ബംഗളൂരു. സ്ഥാപക ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍റ് റിസര്‍ച്ച്, തിരുവനന്തപുരം), പ്രൊഫ. കെ. സച്ചിദാനന്ദന്‍ (കവിയും വിമർശകനും, കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ ഉപദേശക സമിതി അംഗം) എന്നിവരുൾപ്പെട്ട സമിതിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

സംസ്ഥാന സർക്കാരിനു വേണ്ടി സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലാണ് കൈരളി ഗവേഷക പുരസ്കാരങ്ങളുടെ മേൽനോട്ടം നിർവ്വഹിക്കുന്നത്. പുരസ്കാര ജേതാക്കളെ സംസ്ഥാന സർക്കാരിന്റെയും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെയും പേരിൽ മന്ത്രി ഡോ. ആർ ബിന്ദു അഭിനന്ദിച്ചു.

error: Content is protected !!