കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എൻ സി ഇ ആർ ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ കലാ ഉത്സവ് മത്സരങ്ങളിൽ കേരളത്തിൽ നിന്നും പങ്കെടുത്ത കുട്ടികൾക്ക് അഞ്ച് ഇനങ്ങളിൽ സമ്മാനങ്ങൾ ലഭിച്ചു. ജനുവരി മൂന്ന് മുതൽ ഏഴ് വരെ ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന ദേശീയ കലാ മത്സരങ്ങളിലാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികളുടെ മികച്ച അവതരണങ്ങൾക്ക് സമ്മാനങ്ങൾ ലഭിച്ചത്. സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസം നടന്ന സംസ്ഥാനതല മത്സരങ്ങളിൽ നിന്ന് പത്തിനങ്ങളിലായി മികച്ച പ്രകടനം നടത്തിയ പതിനാല് കലാകാരന്മാരും കലാകാരികളുമാണ് ഭുവനേശ്വറിൽ സമാപിച്ച ദേശീയ കലാഉത്സവിൽ മാറ്റുരച്ചത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും കുട്ടികൾക്ക് പുറമേ, കേന്ദ്രഭരണ പ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികളും, കേന്ദ്രീയ – നവോദയ വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികളുമാണ് ദേശീയ കലാഉത്സവിൽ പങ്കെടുത്തത്. ദേശീയതലത്തിൽ 38 കുട്ടികൾ വീതമാണ് ഓരോ ഇനത്തിലും പങ്കെടുത്തത്. ഇതിൽ നിന്നാണ് കേരളത്തിലെ കുട്ടികൾ അഞ്ച് സമ്മാനങ്ങൾ കരസ്ഥമാക്കി നാടിന് അഭിമാനമായത്. ഉപകരണ സംഗീത വിഭാഗമായ താളവാദ്യത്തിലൂടെ ആലപ്പുഴ ചേർത്തല കണ്ടമംഗലം എച്ച് എസ് എസ്സിലെ മാധവ് വിനോദ് രണ്ടാം സ്ഥാനം നേടി. നാടോടി നൃത്തയിനത്തിൽ കോഴിക്കോട് പറയഞ്ചേരി ജിബിഎച്ച്എസ്എസ് ലെ മണി പിയും രണ്ടാം സ്ഥാനത്തിന് അർഹനായി.
തദ്ദേശീയ ഉപകരണ സംഗീതത്തിൽ പാലക്കാട് കോങ്ങാട് കെ പി ആർ പി എച്ച്എസ്എസിലെ ദീക്ഷിത്, ശാസ്ത്രീയ സംഗീത വിഭാഗത്തിൽ പാലക്കാട് വെള്ളിനേഴി ജിഎച്ച്എസ്എസ് ഭവപ്രിയ കെ.എസ്, പരമ്പരാഗത കളിപ്പാട്ട നിർമ്മാണയിനത്തിൽ മലപ്പുറം മഞ്ചേരി ജി വി എച്ച് എസ് എസ് ടി എച്ച് എസ് എസ് ലെ പ്രബിൻ. ടി എന്നിവർ മൂന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി. മത്സരിച്ച പത്തിനങ്ങളിൽ അഞ്ചിലും വിജയികളായ സന്തോഷത്തിലാണ് മത്സരാർത്ഥികൾ. ഡിസംബറിൽ മലപ്പുറത്ത് വച്ച് നടന്ന സംസ്ഥാനതല കലാഉത്സവിൽ വിജയികളായവരെയാണ് ദേശീയ കലാഉത്സവിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുപ്പിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി സമഗ്ര ശിക്ഷ കേരളമാണ് സംസ്ഥാനതലം വരെയുള്ള മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്. ദേശീയ കലാഉത്സവിൽ പങ്കെടുത്ത മത്സരാർത്ഥികളെയും, വിജയികളേയും, സംഘാംഗങ്ങളെയും, വിവിധ തലങ്ങളിൽ നേതൃത്വം നൽകിയ സംസ്ഥാന, ജില്ലാ-പ്രോഗ്രാം ഓഫീസർമാരേയും സമഗ്ര ശിക്ഷ കേരളം ഡയറക്ടർ ഡോ.എ.ആർ സുപ്രിയ അഭിനന്ദിച്ചു.
കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നു. സൃഷ്ടാവിന് വേണ്ടി വിശ്വാസികള്‍ ആദര പൂര്‍വ്വം സമര്‍പ്പിക്കുന്ന…
തേങ്ങാപ്പാലില്‍ നിന്നുള്ള വീഗന്‍ ഐസ്ഡ്ക്രീം ഇന്ത്യയില്‍ ആദ്യം കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല് ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം…
ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ഫെബ്രുവരി 8,9,10 തീയതികളിൽ ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ശാസ്ത്ര സമ്മേളനത്തിന്റെ ഭാഗമായി എട്ടാം ക്ലാസ്സ്…
തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ്…
മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 25ന് പ്രാദേശിക അവധി നല്‍കും. മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, മാറനല്ലൂര്‍, വിളപ്പില്‍ ഗ്രാമപഞ്ചായത്തുകളിലെ…
മിതമായ നിരക്കിൽ മികച്ച ഡ്രൈവിംഗ് പരിശീലനം എന്ന സന്ദേശവുമായി കെ.എസ്. ആർ.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്കൂൾ പദ്ധതി ആറു മാസം…