ഈ വർഷത്തെ റിപ്പബ്ളിക്ക് ദിന പരേഡിൽ കേരളത്തിലെ നാഷണൽ സർവ്വീസ് സ്കീമിനെ പ്രതിനിധീകരിച്ച് പതിനൊന്നംഗ സംഘം പങ്കെടുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. റിപ്പബ്ളിക്ക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഏക സന്നദ്ധസേനാ വിഭാഗമാണ് നാഷണൽ സർവ്വീസ് സ്കീം.
പരേഡിൽ പങ്കെടുക്കുന്ന സംഘത്തെ കൊല്ലം മാർ ബസേലിയോസ് മാത്യൂസ് എഞ്ചിനീയറിംഗ് കോളേജിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ദർശന എസ് ബാബു നയിക്കും. കേരളത്തിലെ വിവിധ കോളേജുകളെ പ്രതിനിധീകരിച്ച് ഗൗരി എസ് (നിർമ്മല കോളേജ്, മൂവാറ്റുപുഴ), അനശ്വര വിനോദ് (ശ്രീനാരായണ ഗുരു കോളേജ്, ചേളന്നൂർ, കോഴിക്കോട്), മുഹമ്മദ് ലിയാൻ പി (യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം), സൂര്യലാൽ എൻ പി (കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോഴിക്കോട്), അഖിൽ രാജൻ (എൻ എസ് എസ് ഹിന്ദു കോളേജ്, ചങ്ങനാശേരി), ദേവിക മേനോൻ (കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, ചേലക്കര), അരുന്ധതി നമ്പ്യാർ (ഗവ. ലോ കോളേജ്, എറണാകുളം), അഞ്ജന കെ മോഹൻ (ടി കെ എം കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം), പി തരുൺ കുമാർ (വിദ്യാ അക്കാദമി ഓഫ് സയൻസ് & ടെക്നോളജി, തൃശ്ശൂർ), സജിൻ കബീർ (ഗവ. ആർട്സ് കോളേജ്, തിരുവനന്തപുരം) എന്നീ വിദ്യാർത്ഥികളാണ് പരേഡിൽ പങ്കെടുക്കുന്നത്.
ഒരു മാസം ഡൽഹിയിൽ വച്ച് നടക്കുന്ന റിപ്പബ്ലിക്ദിന പരേഡ് ക്യാമ്പിൽ പങ്കെടുക്കാനായി ടീമംഗങ്ങൾക്ക് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സ്റ്റേറ്റ് എൻ എസ് എസ് ഓഫീസർ ഡോ.അൻസർ ആർ എൻ എൻ എസ് എസ് റീജിയണൽ ഡയറക്ടർ ജി. ശ്രീധർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാനത്തെ നാലുലക്ഷം വോളന്റിയർമാരിൽ നിന്നാണ് പത്തുപേരെ റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുക്കാനായി തിരഞ്ഞെടുത്തത്. സംസ്ഥാന നാഷണൽ സർവ്വീസ് സ്കീമിന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഇത്.
ഒരു മാസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടികളിലും തുടർന്ന് നടക്കുന്ന റിപ്പബ്ളിക്ക് ദിന പരേഡിലും നാഷണൽ സർവ്വീസ് സ്കീം വോളന്റിയേഴ്സ് കേരളത്തെ പ്രതിനിധാനം ചെയ്തു പങ്കെടുക്കുന്നത് അഭിമാനകരമാണ് – മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്‍സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…