തിരുവനന്തപുരം : കളം തീയേറ്റർ ആൻ്റ് റപ്രട്ടറിയുടേയും വൈലോപ്പിള്ളി സംസ്കൃതി ഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ നാടക സംഘടിപ്പിക്കുന്നു. ഛായാമുഖിയ്ക്കും മകരധ്വജനും ശേഷം പ്രശാന്ത് നാരായണന്‍ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ നാടകമായ ആകാശത്തിന്‍റെ പരിശീലനത്തിന്‍റെ ഭാഗമാണ് ശില്പശാല. ഏപ്രില്‍ 18, 19, 20 ദിവസങ്ങളിൽ വൈലോപ്പിള്ളി സംസ്കൃതി ഭവനിലാണ് ശിൽപ്പശാല നടക്കുന്നത്. ഗ്രാൻ്റ്മാസ്റ്റർ ജി.എസ് പ്രദീപ് (വൈസ് ചെയർമാൻ, വൈലോപ്പിള്ളി സംസ്കൃതിഭവൻ) അദ്ധ്യക്ഷതവഹിക്കുന്ന പരിപാടി പ്രമുഖ നാടക പ്രവർത്തകൻ ടി. എം. എബ്രഹാം 18 ന് രാവിലെ 10 ന് ഉദ്ഘാടനം നിർവ്വഹിക്കും. തുടര്‍ന്ന് മൂന്ന് ദിവസങ്ങളിലായി പ്രേം പ്രകാശ് ലൂയിസ് (നാടകനടൻ), സുധി ദേവായാനി (നാടകസംവിധായിക), നൂറനാട് സുകു (നാടകകൃത്ത്, സംവിധായകൻ), അലക്സ് (നാടക സംവിധായകൻ), ജയിംസ് ജോസഫ് (സംവിധായകൻ), ശ്രീജിത്ത് രമണൻ (നാടകസംവിധായകൻ, നടൻ, അദ്ധ്യാപകൻ സ്കൂൾ ഓഫ് ഡ്രാമ തൃശ്ശൂർ ), നൂറനാട് സുകു, പ്രശാന്ത് നാരായണൻ തുടങ്ങിയവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും. നടനും കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കും. സമാപനസമ്മേളനത്തില്‍ കല സാവിത്രി, ആനി ജോണ്‍സണ്‍ എന്നിവരും പങ്കെടുക്കും
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്കാരത്തിന്…
അശ്വിന് ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…