പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഏപ്രില്‍ 14 ന് നടന്ന ഡോ. ബി. ആർ. അംബേദ്കർ അനുസ്മരണ ചടങ്ങിൽ മലയാളി വിദ്യാർഥിനി നേമം പ്രാവച്ചമ്പലം പ്ലാവൂർക്കോണം അൻഷികയിൽ എ. എസ്. അനുഷയാണ് കേരളത്തെ അഭിമുഖീകരിച്ച് പ്രസംഗിച്ചത്.
കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിനു കീഴിലുള്ള നെഹ്റു യുവ കേന്ദ്രവും ലോകസഭ സെക്രട്ടേറിയറ്റിന് കീഴിലുള്ള പാർലമെന്ററി റിസർച് ആൻഡ് ട്രെയി നിങ് ഫോർ ഡെമോക്രസിയുമാണ് സംഘടിപ്പിച്ച ചടങ്ങിലാണ് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക അംഗമായ അനുഷ.
നെഹ്റു യുവ കേന്ദ്ര ഫെബ്രുവരിയിൽ നടത്തിയ സംസ്ഥാനതല യൂത്ത് പാർല മെന്റ് പരിപാടിയിലെ മികച്ച പ്രകടനമാണ് അനുഷ്‍യ്ക്ക് പാർലമെന്റിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 പേരിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചത് അനുഷ ഉൾപ്പെടെ ഏഴു പേർക്ക് മാത്രം.
ഡോ. അംബേദ്കറെക്കുറിച്ച് അനുഷ യുടെ 3 മിനിറ്റ് ദൈർഘ്യമുള്ള റെക്കോർ ഡ് ചെയ്ത പ്രസംഗം വിലയിരുത്തിയാണ് ചടങ്ങിൽ പ്രസംഗിക്കാൻ തിരഞ്ഞെ ടുത്തത്.
കരസേന യിൽ നിന്നും വിരമിച്ച ഓണററി ക്യാപ്റ്റൻ കെ. അനിൽ കുമാർ– കെ. ഷീല ദമ്പതി കളുടെ മകളായ അനുഷ സുവോളജി എംഎസ്‍സിക്ക് ഒന്നാം റാങ്ക് ലഭിച്ചിരുന്നു.
ദേശീയ-സംസ്ഥാന തലത്തിൽ നടന്ന പ്രസംഗ-ഡിബേറ്റ്-ക്വിസ് മത്സരങ്ങളിൽ വിജയിയും കൂടിയാണ്.
വാര്‍ത്ത കടപ്പാട് Bhaskaran Nair Ajayan
കൊച്ചി : 13 വർഷത്തിനിടെ പാലക്കാട് ജില്ലയിൽ മരിച്ചത് 28 കുട്ടികൾ. അന്വേഷണം ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകർ സമർപ്പിച്ച ഹർജിയിൽ പ്രാഥമികാന്വേഷണം…
വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുമ്പോൾ നമുക്ക് സുസ്ഥിരമായ മാതൃകകൾ ഏറെ ആവശ്യമാണെന്നും വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും…
ബംഗളൂരു : ഉത്സവസീസണോടനുബന്ധിച്ച് കേരളത്തിലേക്ക് അനുവദിച്ച സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഡിസംബര്‍വരെ നീട്ടാന്‍ തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയില്‍വെ അറിയിച്ചു. ബംഗളൂരുവില്‍നിന്ന്…
നേപ്പാളിൽ നടന്ന രാജ്യാന്തര റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ ഉൾപ്പെട്ട ഇന്ത്യൻ ടീം.മിനി…
തിരുവനന്തപുരം : എഴുത്തുകാരനും സ്ഥലനാമഗവേഷകനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് മുൻ അസി. ഡയറക്ടറുമായ ഡോ. വിളക്കുടി രാജേന്ദ്രൻ രചിച്ച് കേരള…
'സി ഇ ഒ @ ഉന്നതി' പദ്ധതിക്ക് ജില്ലയിൽ തുടക്കമായിപ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ് ഐ ആർ)…