കഴക്കൂട്ടം സൈനിക സ്‌കൂളിൽ ഇന്ന് (22 ജൂലൈ 2023) സംഘടിപ്പിച്ച പൂർവ്വ വിദ്യാർത്ഥി സംഗമം അസാധാരണമായ ഒരു ഒത്തുചേരലിന് സാക്ഷ്യം വഹിച്ചു.
ഇന്ത്യയിലെ വിവിധ സൈനിക വിഭാഗങ്ങളിൽ ഉന്നത പദവികൾ വഹിക്കുന്ന മലയാളികളും, സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുമായ അഞ്ച് ഉദ്യോഗസ്ഥർ ഈ സംഗമത്തിൽ പങ്കെടുത്തു. സ്‌കൂളിലെ പൂർവവിദ്യാർഥി കൂട്ടായ്മയായ ഓൾഡ് ബോയ്‌സ് അസോസിയേഷന്റെ 1996 ബാച്ച് നടത്തിയ 54-ാമത് സംഗമത്തിന്റെ സ്മരണാർത്ഥം സായുധസേനയിലെ പ്രധാന സ്ഥാനങ്ങൾ വഹിക്കുന്ന അഞ്ച് ഉദ്യോഗസ്ഥരുടെ സംഗമം കേഡറ്റുകൾക്കും സ്‌കൂളിലെ മുഴുവൻ ജീവനക്കാർക്കും പ്രചോദനമായി മാറി.
നാഷണൽ സൈബർ സെക്യൂരിറ്റി കോർഡിനേറ്റർ ലഫ്റ്റനന്റ് ജനറൽ എം ഉണ്ണികൃഷ്ണൻ നായർ, വ്യോമസേനാ ട്രെയിനിംഗ് കമാൻഡ് മേധാവി എയർ മാർഷൽ ആർ.രധീഷ്, ഇൻ്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് മേധാവി ലെഫ്റ്റനന്റ് ജനറൽ ജോൺസൺ പി മാത്യു, ആൻഡമാൻ ആൻഡ് നിക്കോബാർ കമാൻഡ് മേധാവി എയർ മാർഷൽ സാജു ബാലകൃഷ്ണൻ, ദക്ഷിണ വ്യോമസേനാ മേധാവി
എയർ മാർഷൽ ബി മണികണ്ഠൻ എന്നീ അഞ്ച് ഉദ്യോഗസ്ഥർമാർ കേരളത്തിൽ നിന്നുള്ളവരും 1980 ബാച്ചുകളിൽ നിന്നുള്ളവരുമാണ്.
സ്‌കൂൾ ഗാർഡ് സ്‌ക്വയറിൽ ആചാരപരമായ പുഷ്പ ചക്രം അർപ്പിച്ചതിനു ശേഷം, സൈനിക സ്‌കൂൾ കഴക്കൂട്ടം പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാർ സ്കൂളിൻ്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘ഗുരുവന്ദനം’ എന്ന പരിപാടിയിലൂടെ
വിരമിച്ച അധ്യാപകരെ ആദരിക്കുകയും, മികച്ച വിജയം നേടിയ കേഡറ്റുകൾക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്തു. ഒബിഎ പ്രസിഡന്റ് കേണൽ സജാദ്, സ്കൂൾ പ്രിൻസിപ്പൽ, ഡിഫൻസ് പിആർഒ എന്നിവർക്കൊപ്പം അഞ്ച് ഉദ്യോഗസ്ഥരും സ്കൂൾ യുദ്ധസ്മാരകത്തിന് മുന്നിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. സൈനിക് സ്‌കൂളിൽ നിന്നുള്ള തങ്ങളുടെ ജീവിതത്തെയും അനുഭവങ്ങളെയും കുറിച്ച് ഉദ്യോഗസ്ഥർ സംസാരിച്ചു. കൂടാതെ, ലോകത്തിന്റെ നാനാ ഭാഗത്തുമുള്ള സഹപാഠികളുമായി ഇന്നും നിലനിർത്തുന്ന ഊഷ്മളമായ ബന്ധത്തെ കുറിച്ചും അവർ പറഞ്ഞു.
തിരുവനന്തപുരം: തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രണ്ടാം പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്തു നടക്കും. സ്വാഗത…
ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മൺവിള ഭാരതീയ വിദ്യാഭവന് ഗാന്ധിസ്മരണകളുണര്ത്തി കൊണ്ടുള്ള വിവിധ പരിപാടികള് സംഘടിപ്പിച്ചു. ഗാന്ധി ചിത്രത്തില് അധ്യാപകരും…
കൊച്ചി: ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ മുൻനിര കമ്പനിയായ മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ. സസ്റ്റെയിനബിൾ സോഴ്സിങ്,…
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചടങ്ങ് പ്രിയ നടനോടുള്ള കേരള ജനതയുടെ സ്നേഹാദരവുകളാൽ അലംകൃതമായി മലയാള ചലച്ചിത്രലോകത്തിന്റെ അഭിമാനതാരം മോഹൻലാൽ രാജ്യത്തെ…
തിരുവനന്തപുരം: ഡീലിമിറ്റേഷന്റെ ഭാഗമായി തിരുവനന്തപുരം കോര്പറേഷനില് നടന്ന വാര്ഡ് വിഭജനം അസന്തുലിതവും വിവേചനപരവുമാണെന്നും അടിയന്തരമായി പുനപരിശോധന നടത്തി ആവശ്യമായ തിരുത്തല്…
അക്ഷര കൂട്ടായ്മയും പാട്ടുപകലും നടന്നുആദ്യാക്ഷരങ്ങൾ കുറിച്ച കുരുന്നുകൾക്കും വിദ്യാർത്ഥികൾക്കും പ്രോത്സാഹനം നൽകാൻ കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത്…