ബിജെപി സഹകരണ അദാലത്ത് നടത്തി

തിരുവനന്തപുരം: സഹകരണ മേഖലയിൽ നടക്കുന്ന അഴിമതിക്കെതിരെ സംസ്ഥാനത്ത് ബിജെപി നടത്തുന്ന സമരങ്ങളുടെ ഭാഗമായി തിരുവനന്തപുരം മാറനല്ലൂരിൽ ബിജെപി സഹകരണ അദാലത്ത് നടത്തി. കണ്ടല സർവ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപക തട്ടിപ്പിനെതിരെ തൂങ്ങാംപാറ വിശ്വമ്പര ആഡിറ്റോറിയത്തിൽ നടന്ന അദാലത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫിനും എൽഡിഎഫിനും തടിച്ച് കൊഴുക്കുവാനുള്ള വെള്ളാനയായി സഹകരണ മേഖല മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഇടതു- വലത് മുന്നണികൾക്ക് അഴിമതിക്കുള്ള മാർഗം മാത്രമാണ് സഹകരണ മേഖല. പാവപ്പെട്ടവരാണ് ഈ രാഷ്ട്രീയക്കാരുടെ തട്ടിപ്പിന് ഇരയാവുന്നത്. ചെറുകിട സഹകാരികളെയെല്ലാം വഞ്ചിച്ച ഇക്കൂട്ടർ സഹകരണ രംഗത്തെ ഭീമന്മാർക്ക് അഴിമതി നടത്താനുള്ള അവസരം സൃഷ്ടിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. കേന്ദ്രസർക്കാർ നോട്ട് നിരോധിച്ചപ്പോൾ മുഖ്യമന്ത്രി രാജ്ഭവന് മുമ്പിൽ നടത്തിയ സമരത്തിൽ പറഞ്ഞത് മോദി സർക്കാർ സഹകരണ മേഖലയെ തകർക്കുന്നുവെന്നാണ്. എന്നാൽ സഹകരണ മേഖലയെ കാർന്ന് തിന്നാൻ ശ്രമിക്കുന്നവരെ നിലയ്ക്ക് നിർത്താനും സുതാര്യമാക്കാനുമാണ് മോദി സർക്കാർ ശ്രമിച്ചതെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. കള്ളപ്പണ ഇടപാടുകളും തട്ടിപ്പും തടയാനുള്ള കേന്ദ്രനീക്കത്തിനെതിരെ കോൺഗ്രസ്- സിപിഎം മുന്നണികൾ രംഗത്തിറങ്ങിയത് അഴിമതിക്കാരെ സംരക്ഷിക്കാനാണ്. കെവൈസി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന അവരുടെ പ്രഖ്യാപനം കള്ളപ്പണ ഇടപാട് ഇഷ്ടം പോലെ നടത്താനായിരുന്നു. സഹകരണ മേഖലയിൽ പൊതു സോഫ്റ്റ് വെയർ കൊണ്ടുവരാനുള്ള മോദി സർക്കാരിന്റെ തീരുമാനത്തെ കേരളം മാത്രമാണ് എതിർത്തത്. അഴിമതി നടത്താൻ സാധിക്കാതെ വരുമെന്ന് അറിയാവുന്നത് കൊണ്ടാണ് സംസ്ഥാന സർക്കാർ ഇതിനെ എതിർത്തത്. ഇതോടെ സംസ്ഥാനത്തെ ലക്ഷക്കണക്കിന് സഹകാരികൾക്കും കർഷകർക്കും കേന്ദ്ര ആനുകൂല്ല്യങ്ങൾ ലഭിക്കാതെയായി. പാവപ്പെട്ടവരെ വഞ്ചിച്ച് വൻകിടക്കാരെ അഴിമതി നടത്താൻ സഹായിക്കുന്ന സർക്കാരും പ്രതിപക്ഷവുമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പരാതികളുടെ പ്രളയമായ സഹകരണ അദാലത്ത്

കണ്ടല സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന നിക്ഷേപക തട്ടിപ്പിനെതിരെ ബിജെപി സംഘടിപ്പിച്ച സഹകരണ അദാലത്തിൽ പരാതികളുടെ പ്രളയം. ബാങ്കിൽ നിന്ന് പണം നഷ്ടപ്പെട്ടവരും പണം തിരികെ ലഭിക്കാൻ കാലതാമസം നേരിടുന്നവരുടെയും അടക്കം നൂറുകണക്കിന് പരാതികളാണ് അദാലത്തിൽ ലഭിച്ചത്. ബിജെ പി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ, ദേശീയ നിർവാഹകസമിതി അംഗം പികെ കൃഷ്ണദാസ്, ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷ്, സഹകരണ മേഖലയിലെ വിദഗ്ദ്ധന്മാർ, അഭിഭാഷകർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Web Desk

Recent Posts

മീഡിയ അക്കാഡമി: സർക്കാർ തിരുത്തിയില്ലെങ്കിൽ കോടതിയെ സമീപിക്കും: എം. രാധാകൃഷ്ണൻ

ആര്‍ എസ് ബാബുവിനെന്താ കൊമ്പുണ്ടോ?പത്രപ്രവര്‍ത്തക യൂണിയന് വേണ്ടാത്ത സുരേഷ് വെള്ളിമംഗലത്തെയും കിരണ്‍ബാബുവിനെയും തിരുകിക്കയറ്റിയത് ചട്ടവിരുദ്ധം കേരള മീഡിയ അക്കാദമിയുടെ ചെയര്‍മാനായി…

20 minutes ago

തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറേജ്: രണ്ടാം പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം: തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രണ്ടാം പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്തു നടക്കും. സ്വാഗത…

2 days ago

ഗാന്ധി ജയന്തി ആഘോഷിച്ച് മൺവിള ഭാരതീയ വിദ്യാഭവൻ

ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മൺവിള ഭാരതീയ വിദ്യാഭവന്‍ ഗാന്ധിസ്മരണകളുണര്‍ത്തി കൊണ്ടുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഗാന്ധി ചിത്രത്തില്‍ അധ്യാപകരും…

3 days ago

മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ

കൊച്ചി: ആഗോള സ്‌പൈസ് എക്‌സ്‌ട്രാക്ട് വിപണിയിലെ മുൻനിര കമ്പനിയായ മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ. സസ്റ്റെയിനബിൾ സോഴ്സിങ്,…

3 days ago

ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് മോഹൻലാലിന് കേരളത്തിന്റെ ‘ലാൽ സലാം’

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചടങ്ങ് പ്രിയ നടനോടുള്ള കേരള ജനതയുടെ സ്‌നേഹാദരവുകളാൽ അലംകൃതമായി മലയാള ചലച്ചിത്രലോകത്തിന്റെ അഭിമാനതാരം മോഹൻലാൽ രാജ്യത്തെ…

4 days ago

അസന്തുലിതവും വിവേചനപരവുമായ വാര്‍ഡ് വിഭജനം:  തിര. കമ്മീഷനു എസ്ഡിപിഐ പരാതി നല്‍കി

തിരുവനന്തപുരം: ഡീലിമിറ്റേഷന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പറേഷനില്‍ നടന്ന വാര്‍ഡ് വിഭജനം അസന്തുലിതവും വിവേചനപരവുമാണെന്നും അടിയന്തരമായി പുനപരിശോധന നടത്തി ആവശ്യമായ തിരുത്തല്‍…

5 days ago