മഴമാറി നിന്നു, നഗരവീഥികളെ ധന്യമാക്കി സാംസ്‌കാരിക ഘോഷയാത്ര

അരിക്കൊമ്പനും ചന്ദ്രയാനും അടക്കമുള്ള വിഷയങ്ങള്‍ പ്രമേയമാക്കിയ അറുപതിലധികം ഫ്ളോട്ടുകളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാരും പാരമ്പര്യ കലകളും അണിചേര്‍ന്ന സാംസ്‌കാരിക ഘോഷയാത്രയോടെ ഇത്തവണത്തെ ഓണം വാരാഘോഷത്തിന് ഔദ്യോഗിക സമാപനം. വൈകുന്നേരം അഞ്ചിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാനവീയം വീഥിയില്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.മുഖ്യാതിഥിയായ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഗവര്‍ണര്‍ക്ക് പതാക കൈമാറി.വാദ്യകലാകാരന്‍ സുരേഷ് വാമനപുരത്തിന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വാദ്യോപകരണമായ കൊമ്പ് കൈമാറിയതോടെ വാദ്യഘോഷത്തിനും തുടക്കമായി. ഘോഷയാത്ര കടന്നുപോയ വെള്ളയമ്പലം മുതല്‍ കിഴക്കേകോട്ട വരെയുള്ള പാതയുടെ ഇരുവശവും ഉച്ചയോടെ തന്നെ ആയിരങ്ങള്‍ ഇടം പിടിച്ചിരുന്നു. ഉച്ചവരെ നഗരത്തില്‍ മഴ പെയ്തെങ്കിലും സാംസ്‌കാരിക ഘോഷയാത്രയുടെ സമയമായപ്പോള്‍ മഴയ്ക്ക് അവധി കൊടുത്ത് പ്രകൃതിയും കാഴ്ചക്കാരില്‍ ഒരാളായി. എം.എല്‍.എമാരായ ഡി.കെ മുരളി,വി.കെ. പ്രശാന്ത്,വി. ജോയ്,ഐ.ബി സതീഷ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍,ഡെപ്യൂട്ടി മേയര്‍ പി. കെ രാജു,ചീഫ് സെക്രട്ടറി ഡോ. വി.വേണു,ടൂറിസം വകുപ്പ് ഡയറക്ടര്‍ പി.ബി നൂഹ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

അറുപതിലധികം ഫ്‌ളോട്ടുകളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമടക്കമെത്തിയ കലാരൂപങ്ങളുമായി അനന്തപുരിക്ക് മറക്കാനാവാത്ത ഓര്‍മകള്‍ സമ്മാനിച്ചാണ് ഘോഷയാത്ര കടന്നുപോയത്. വിനോദസഞ്ചാര വകുപ്പിന്റെ ഫ്ളോട്ടായിരുന്നു ഘോഷയാത്രയുടെ മുന്നില്‍.തൊട്ടുപിന്നില്‍ കേരള പൊലീസിന്റെ ബാന്‍ഡ് സംഘവും പഞ്ചവാദ്യവും കേരള പൊലീസ് അശ്വാരൂഢസേനയും വൈവിധ്യമാര്‍ന്ന നാടന്‍ കലാരൂപങ്ങളും ഫ്‌ളോട്ടുകളും നിരത്തിലിറങ്ങിയതോടെ ജനങ്ങള്‍ ആവേശത്തിലായി.സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും വിളിച്ചോതുന്നതും മലയാളത്തനിമ ചോരാത്തതുമായ ഫ്ളോട്ടുകള്‍ വ്യത്യസ്തമായ അനുഭവമായി.സ്ത്രീ ശാക്തീകരണം, മാലിന്യനിര്‍മാര്‍ജനം,ഊര്‍ജ്ജസംരക്ഷണം,ചന്ദ്രയാന്‍ മൂന്നിന്റെ മാതൃക തുടങ്ങിയ വ്യത്യസ്തങ്ങളായ പ്രമേയങ്ങള്‍ അടിസ്ഥാനമാക്കി വിവിധ വകുപ്പുകളും ഏജന്‍സികളും ഒരുക്കിയ ഫ്ളോട്ടുകള്‍ ഒന്നിനൊന്ന് മെച്ചമായി.കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ക്ക് പുറമെ പതിനഞ്ചോളം ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് അകമ്പടിയായി.

തിരുവനന്തപുരം പബ്ലിക് ലൈബ്രറിക്കു സമീപം ഒരുക്കിയ പവലിയനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബ സമേതം ഘോഷയാത്ര കാണാനെത്തി. മന്ത്രിമാരായ ജി.ആര്‍.അനില്‍, ആന്റണി രാജു,പി.എ മുഹമ്മദ് റിയാസ്,സ്പീക്കര്‍ എ.എന്‍. ഷംസീര്‍, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍,വി.ജോയ്, വി.കെ.പ്രശാന്ത്,ജി.സ്റ്റീഫന്‍,ഡി.കെ. മുരളി,ഐ.ബി. സതീഷ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍,ചീഫ് സെക്രട്ടറി ഡോ.വി.വേണു,സംസ്ഥാന പൊലീസ് മേധാവി ഡോ.ഷെയ്ക് ദര്‍വേഷ് സാഹെബ് തുടങ്ങിയവരും ഘോഷയാത്ര കാണാനെത്തിയിരുന്നു.

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

3 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

3 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

3 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

3 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

3 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

3 weeks ago