മമ്മൂട്ടിക്ക് പിറന്നാള്‍ സമ്മാനമൊരുക്കി നാന്‍സി റാണി

താരമാണെന്റെ പൊന്നിക്ക, രാജമാണിക്യമാണിക്ക, അഭിനയത്തിന്റെ പൂമുത്തായി; മമ്മൂട്ടിക്ക് പിറന്നാള്‍ സമ്മാനമൊരുക്കി നാന്‍സി റാണി

കൊച്ചി: എഴുപത്തിരണ്ടാം പിറന്നാളാഘോഷിക്കുന്ന മെഗാ സ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാള്‍ സമ്മാനമായി ജോസഫ് മനു ജെയിംസ് സംവിധാനം ചെയ്ത നാന്‍സി റാണിയിലെ മമ്മൂക്ക പാട്ട് പുറത്തിറങ്ങി. ”മമ്മൂക്ക താരമാണെന്റെ പൊന്നിക്ക, രാജമാണിക്യമാണിക്ക, അഭിനയത്തിന്റെ പൂമുത്തായി” എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയത്. സോണി മ്യൂസികിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്. ദീപക് രാമകൃഷ്ണന്‍, ടിറ്റോ പി തങ്കച്ചന്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് മനു ഗോപിനാഥ് ആണ് സംഗീതം നല്‍കിയത്. വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനരംഗങ്ങളില്‍ മമ്മൂട്ടിയുടെ കടുത്ത ആരാധികയായി അഹാന കൃഷ്ണകുമാര്‍ ആണ് അഭിനയിക്കുന്നത്.

അഹാന കൃഷ്ണകുമാര്‍, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ്, ധ്രുവന്‍, ലാല്‍, ലെന, ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, മല്ലിക സുകുമാരന്‍, മാമുക്കോയ, വിശാഖ് നായര്‍, ഇന്ദ്രന്‍സ്, അബു സലീം, അനീഷ് ജി മേനോന്‍, തെന്നല്‍ അഭിലാഷ്, സോഹന്‍ സീനുലാല്‍, പോളി വില്‍സണ്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ രചന, സംവിധാനം, സംഭാഷണം എന്നിവ മനു ജെയിംസാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ജോസഫ് മനു ജെയിംസ് സിനിമാസ്, പ്രോംപ്റ്റ് പ്രൊഡക്ഷന്‍സ്, കൈലാത്ത് ഫിലിംസ് എന്നിവയുടെ ബാനറില്‍ നൈന ജിബി പിട്ടാപ്പിള്ളില്‍, ജോണ്‍ ഡബ്ല്യു വര്‍ഗീസ്, റോയ് സെബാസ്റ്റിയന്‍ കൈലാത്ത് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ അവിചാരിതമായി സംവിധായകന്‍ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യയും, പ്രൊഡ്യൂസറുമായ നൈന ജിബി പിട്ടാപ്പിള്ളിലിന്റെ നേതൃത്വത്തിലാണ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തീകരിച്ചത്. ചിത്രം ഈ വര്‍ഷം അവസാനത്തോടെ തിയേറ്ററുകളിലെത്തും.

പ്രോഗ്രാമര്‍: മനു ഗോപിനാഥ്, ജോയല്‍ ജോണ്‍സ്, അഡീഷണല്‍ പ്രോഗ്രാമിംഗ്: ജിഷ്ണു വിജയ്, റോഷന്‍ സെബാസ്റ്റിയന്‍, മിക്‌സ്: കിരണ്‍ലാല്‍, ഗിറ്റാര്‍: റമീസ് സുലൈമാന്‍, റോക്കോര്‍ഡിംഗ്: 20ഡിബി സ്റ്റുഡിയോ ചെന്നൈ, റെക്കോര്‍ഡ്: അവിനാഷ് സതീഷ് എന്നിവരാണ് പിന്നണിയില്‍. ഛായാഗ്രഹണം: രാകേഷ് നാരായണന്‍, എഡിറ്റര്‍ അമിത് സി മോഹനന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍, അമിത് സി മോഹനന്‍, അനുജിത് നന്ദകുമാര്‍, അഖില്‍ ബാലന്‍, കൃഷ്ണപ്രസാദ് മുരളി, അസോസിയേറ്റ് ഡയറക്ടര്‍: ലിജു രാജു, വി എഫ്എക്‌സ്: ഉജിത് ലാല്‍, അമീര്‍, പബ്ലിസിറ്റി ഡിസൈന്‍: ഉജിത്‌ലാല്‍, ഡിഐ: അമിത് സി മോഹനന്‍, ജോജോ പി ജോണ്‍, കലാസംവിധാനം: പ്രഭ കൊട്ടാരക്കര, വസ്ത്രാലങ്കാരം: കൃഷ്ണപ്രസാദ് മുരളി, ബിജു, മൃദുല മുരളി, ചമയം: മിട്ട ആന്റണി, സുബി വടകര, പശ്ചാത്തല സംഗീതം: സ്വാതി മനു പ്രതീക്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്: പ്രജീഷ് രാജ് ശേഖര്‍, പി ആര്‍: ടെന്‍ ഡിഗ്രി നോര്‍ത്ത് കമ്യൂണിക്കേഷന്‍സ്, വിഷ്വല്‍ പ്രൊമോഷന്‍: സ്‌നേക്പ്ലാന്റ്.

News Desk

Recent Posts

തിരുവനന്തപുരം SAT ആശുപത്രിയിൽ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…

3 hours ago

സന്തോഷത്തിലാണോ കേരളത്തിലെ കുടുംബങ്ങൾ? മാറുന്ന ബന്ധങ്ങൾക്കിടയിലെ യാഥാർത്ഥ്യങ്ങൾ തേടി ഒരു അന്വേഷണം

വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…

15 hours ago

കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; 24 മണിക്കൂർ കൺട്രോൾ റൂമുകൾ സജ്ജമാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…

16 hours ago

കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിൻ്റെ പ്രഥമ പൂർവ്വ വിദ്യാർത്ഥി സംഗമം

എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…

17 hours ago

അടുത്ത ആറു മണിക്കൂറിൽ മിന്നൽ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ആറു മണിക്കൂറിൽ വിവിധ ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…

18 hours ago

ഡെങ്കിപ്പനി : ഓഗസ്റ്റ് മൂന്നിനും നാലിനും ഉറവിട നശീകരണയജ്ഞം

ജില്ലയിൽ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടുന്ന സാഹചര്യത്തിൽ, ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദേശം. തിങ്കൾ (ഓഗസ്റ്റ് 3), ചൊവ്വ…

1 day ago