‌‌‌അനുഷ്‌ക്കയുടെ കുക്കറി ചലഞ്ച് ഏറ്റെടുത്ത് പ്രഭാസ്

അനുഷ്ക ഷെട്ടി നല്കിയ കുക്കറി ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് പ്രഭാസ്.  തന്റെ പുതിയ ചിത്രമായ ‘മിസ്സ് ഷെട്ടി മിസ്റ്റർ പോളി ഷെട്ടി’  എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് അനുഷ്‌ക്ക ഇഷ്ടവിഭവത്തിന്റെ റെസിപ്പിയും അത്  തയ്യാറാക്കുന്ന വിധവും സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാനായി പ്രഭാസിനെ ചലഞ്ച് ചെയ്തത്. അനുഷ്‌ക്കയുടെ ചലഞ്ച് സ്വീകരിച്ച പ്രഭാസ് തന്റെ പ്രീയ വിഭവമായ റോയ്യാല പുലാവിന്റെ റെസിപ്പിയും ഉണ്ടാക്കുന്ന വിഭവവും തയ്യാറാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. പ്രഭാസിന്റെ അടുത്ത സുഹൃത്താണ് അനുഷ്ക. സിനിമയുടെ പ്രമോഷൻ കുറച്ചു കൂടി ആകർഷകമാക്കുകയാണ് ചലഞ്ചിന്റെ ഉദ്ദേശമെന്നാണ് സൂചന. ചലഞ്ച് സ്വീകരിച്ചു കൊണ്ടുള്ള പ്രഭാസിന്റെ കുറിപ്പ് താരത്തിന്റെ പാചക വൈദ​ഗ്ധ്യത്തിന്റെ മാത്രമല്ല രാം ചരണുമായുള്ള സൗഹൃദ പ്രകടനം കൂടിയാണ്. താരം രാം ചരണിനെയാണ് ചലഞ്ച് ചെയ്തിരിക്കുന്നത്. ‘റോയ്യാല പുലാവ്’, ചെമ്മീനും അരിയും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു രുചികരമായ വിഭവമാണ്. പ്രഭാസിന് വളരെയധികം ഇഷ്ടമുള്ള ഒരു വിഭവമാണിത്. പ്രഭാസ് പാചകപ്രിയൻ മാത്രമല്ല ആതിഥേയ മര്യാദയുടെ കാര്യത്തിലും മുൻപന്തിയിൽ നില്ക്കുന്ന ആളാണ്. തന്റെ സിനിമകളുടെ സെറ്റിൽ, സഹതാരങ്ങൾക്കും സുഹൃത്തുക്കൾക്കും സ്വാദിഷ്ടമായ ഭക്ഷണം വിളമ്പുന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ട കാര്യമാണ്. 
താരത്തിന്റെ വരാനിരിക്കുന്ന സിനിമകളുടെ കൂടുതൽ വിവരങ്ങൾ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.  ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘സലാർ’ താരത്തിന്റെ കരിയറിൽ മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. പ്രഭാസിന്റെ തന്നെ ‘കൽക്കി 2898 എഡി’ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

News Desk

Recent Posts

ഓപ്പറേഷന്‍ തൂഫാന്‍റെ പരിശോധനയില്‍ 123 കേസുകളിലായി 141 പേര്‍ കൂടി അറസ്റ്റിലായി

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 123 കേസുകളിലായി 141 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷൻ…

15 hours ago

കളക്ടേഴ്സ് സൂപ്പർ 100: ആദരിക്കൽ ചടങ്ങ് 22ന്

വനിതാ ശിശുവികസന വകുപ്പിന്റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ, കനൽ ഇന്നോവേഷൻസ് ചാരിറ്റബിൾ…

17 hours ago

വെെലോപ്പിള്ളി ശ്രീധരമേനോന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്കൃതി ഭവന്റെയും സംസ്കാരസാഹിതി തിരുവനന്തപുരത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ പ്രതിമ അനാച്ഛാദന ചടങ്ങ് ബുധനാഴ്ച…

6 days ago

പ്രകൃതിജീവന സെമിനാർ ശ്രദ്ധേയമായി; ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യം വ്യക്തമാക്കി

തിരുവനന്തപുരം, ജൂലൈ 14: ജേക്കബ് വടക്കൻചേരിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രകൃതിജീവന സെമിനാർ ഇന്നലെ തിരുവനന്തപുരത്ത് നടന്നു. രാവിലെ 10 മണി…

7 days ago

പ്രൊഫ. ശ്രീനിവാസ മൂർത്തി ശ്രീനിവാസുല (IISER) തിരുവനന്തപുരത്തിന്റെ ഡയറക്ടർ ആയി ചുമതലയേറ്റു

തിരുവനന്തപുരം, ജൂലൈ 9, 2026: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് തിരുവനന്തപുരത്തിന്റെ നാലാമത് ഡയറക്ടറായി പ്രൊഫ.…

1 week ago

വനശ്രി ഷോപ്പുകള്‍ കേന്ദ്രീകരിച്ച് വന്‍തട്ടിപ്പ്

തിരുവനന്തപുരം: വനംവകുപ്പിന്റെ നിയന്ര്ണതണത്തിലുള്ള സംസ്ഥാനത്തെ ഇക്കോ, വനശ്രി ഷോപ്പുകള്‍ കേന്ദ്രീകരിച്ച് വന്‍തട്ടിപ്പ് നടക്കുന്നതായി പരാതി. വനതെത ആശ്രയിച്ച് കഴിയുഉ്ല്‍പന്നങ്ങള്‍ക്ക് വിപണി…

1 week ago