ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് 23ന് അങ്കമാലിയില്‍; ടിക്കറ്റുകള്‍ 22 വരെ ലഭ്യമാകും

കൊച്ചി: പ്രശസ്ത തെന്നിന്ത്യന്‍ പിന്നണി ഗായകന്‍ കാര്‍ത്തിക് നയിക്കുന്ന ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് 23.09.2023ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. വൈകുന്നേരം ആറുമണി മുതലാണ് തത്സമയ പരിപാടി നടക്കുക. കാര്‍ത്തിക്കിന്റെ ദക്ഷിണേന്ത്യന്‍ പര്യടനത്തിന്റെ ഭാഗമാണ് കൊച്ചിയിലെ ലൈവ്. ഇതാദ്യമായാണ് കേരളത്തില്‍ കാര്‍ത്തിക്കിന്റെ പബ്ലിക് പ്രോഗ്രാം നടക്കുന്നത്. ഫൈഡറല്‍ ബാങ്ക് സംഘടിപ്പിക്കുന്ന പരിപാടി ഒരുക്കുന്നത് ക്ലിയോനെറ്റ് ഇവന്റ്‌സ് ആണ്.കാര്‍ത്തിക്കിന്റെ ഗാനങ്ങളെ ഇഷ്ടപ്പെടുന്ന വലിയ സമൂഹം പരിപാടിക്കായി കാത്തിരിക്കുന്നുണ്ട്. യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആവേശത്തിലാഴ്ത്താന്‍ സാധിക്കുന്ന പ്രകടനമായിരിക്കും കാര്‍ത്തിക്കിന്റേതെന്ന് ഫെഡറല്‍ ബാങ്ക് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ എം വി എസ് മൂര്‍ത്തി പറഞ്ഞു. മികച്ച ജന പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും ബുക്ക്‌മൈഷോ വഴി ടിക്കറ്റ് വില്‍പനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ക്ലിയോനെറ്റ് ഇവന്റ്‌സ് ഡയറക്ടര്‍മാരായ ബൈജു പോള്‍, അനീഷ് പോള്‍ എന്നിവര്‍ പറഞ്ഞു. പരിപാടി നടക്കുന്ന വേദിക്ക് സമീപത്തായി ടിക്കറ്റുകൾ ലഭ്യമാകും.പിന്നണി ഗായകനും സംഗീതസംവിധായകനുമായ കാര്‍ത്തിക് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒഡിയ, ബംഗാളി, മറാത്തി, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ആറായിരത്തിലധികം ഗാനങ്ങള്‍ക്ക് തന്റെ ശ്രുതിമധുരമായ ശബ്ദം നല്‍കിയിട്ടുണ്ട്. ഹൈദരാബാദ്, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലും കാര്‍ത്തിക്കിന്റെ ലൈവ് പെര്‍ഫോമന്‍സ് നടക്കും

Web Desk

Recent Posts

പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ ഉദ്ഘാടനം ചെയ്തു

കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ അഡ്വ. വി. വി. രാജേഷ് ഉത്ഘാടനം ചെയ്യുന്നു. അനിതാമ്മ,…

14 hours ago

രോഗി എത്തി രണ്ട് മിനിറ്റിനുള്ളില്‍ ചികിത്സ; വൈകിയെന്ന ആരോപണം തള്ളി സിസിടിവി ദൃശ്യങ്ങള്‍

വിളപ്പില്‍ശാല ആശുപത്രി മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…

20 hours ago

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്‌ത…

21 hours ago

ഫിസിയോതെറാപ്പിസ്റ്റ്കൾക്ക്  ഡോക്ടർ പ്രിഫിക്സ്  ഉപയോഗിക്കാം  –  കേരളാ ഹൈക്കോടതി

തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത്‌ കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…

1 day ago

പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരം :- ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള  അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…

2 days ago

ഡിഷ് ട്രാക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം നടന്നു

തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…

2 days ago