ഈ വർഷത്തെ റിപ്പബ്ലിക് ദിന ക്യാമ്പിൽ കേരള എൻ.സി.സിയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. രാജ്യത്തെ ഏറ്റവും മികവാർന്ന പ്രവർത്തനങ്ങൾ നടത്തിയ ഡയറക്ടറേറ്റിനുളള ട്രോഫി സ്വന്തമാക്കി കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റ് ചരിത്രം കുറിച്ചുവെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷം നടന്ന എൻസിസിയുടെ ഓവറോൾ പ്രകടനത്തിന് അഖിലേന്ത്യാതലത്തിൽ കേരള എൻസിസി ഇത്തവണ നാലാം സ്ഥാനവും സ്വന്തമാക്കി. 2023-ലെ പതിനൊന്നാം സ്ഥാനം മെച്ചപ്പെടുത്തിയാണ് കേരളം തിളക്കമാർന്ന ഈ നേട്ടം കൈവരിച്ചത്. ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച് സംസ്ഥാനത്തിന് അഭിമാനമായി മാറിയ കേഡറ്റുകളെ ഫെബ്രുവരി അഞ്ചിന് ആദരിക്കുമെന്നും മന്ത്രി പറഞ്ഞു. വൈകിട്ട് അഞ്ചു മണിയ്ക്ക് പാങ്ങോട് കരിയപ്പ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുമോദന ചടങ്ങ് മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യും.
2023 ഡിസംബർ 30 മുതൽ 2024 ജനുവരി 29 വരെ ഡൽഹിയിലായിരുന്നു റിപ്പബ്ലിക് ദിന ക്യാമ്പ്. കേരളത്തിൽ നിന്ന് പങ്കെടുത്ത 124 കേഡറ്റുകളും വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
വിവിധ മത്സരങ്ങളിൽ ഇന്നവേഷൻ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ബാലെയ്ക്ക് രണ്ടാം സ്ഥാനവും ഗ്രൂപ്പ് ഡാൻസിന് മൂന്നാം സ്ഥാനവും കേരളത്തിന് ലഭിച്ചു. സർജന്റ് ചിൻമയി ബാബു രാജ്, ജൂനിയർ ആർമി ബെസ്റ്റ് കേഡറ്റ് മത്സരത്തിൽ വെളളി മെഡൽ നേടി. കോർപ്പറൽ ആകാശ് സൈനിയ്ക്ക് അശ്വാരൂഢ മത്സരത്തിന്റെ ഹാക്സ് ഇനത്തിന് വെങ്കല മെഡൽ ലഭിച്ചു. സർജന്റ് സെയിദ് മുഹമ്മദ് ഷാഹിൽ എൻ. കെ സീനിയർ നേവൽ ബെസ്റ്റ് കേഡറ്റിനുളള വെങ്കല മെഡൽ കരസ്ഥമാക്കി. ഡയറക്ടർ ജനറൽ എൻ.സി.സി ന്യൂഡൽഹിയുടെ പ്രത്യേക പരാമർശത്തിന് രണ്ട് കേഡറ്റുകൾ അർഹരായി – മന്ത്രി ബിന്ദു പറഞ്ഞു.
ദേശീയ തലത്തിൽ കേരള ലക്ഷദ്വീപ് എൻ.സി.സി. ഡയറക്ടറേറ്റ് കരസ്ഥമാക്കിയ ഈ മികവാർന്ന നേട്ടത്തിന് കേരള സർക്കാർ നൽകിയ എല്ലാ പിന്തുണയ്ക്കും എൻ സി സി അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ ജെ.എസ്. മങ്കത്ത് വി.എസ്.എം അഭിനന്ദനവും നന്ദിയും അറിയിച്ചതും മന്ത്രി പങ്കുവെച്ചു. തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ തിരിച്ചെത്തിയ കേഡറ്റുകൾക്ക് വർണ്ണാഭമായി വരവേറ്റുവെന്നും മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.
അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്‍സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…