രാജ്യം പുരോഗമിക്കുമ്പോൾ ഇന്ത്യൻ നാവികസേനയും പരിവർത്തനത്തിൻ്റെ പാതയിലാണെന്ന് അഡ്മിറൽ ആർ ഹരികുമാർ പറഞ്ഞു. ഇന്ന് (ഫെബ്രുവരി 27) നേവി വെറ്ററൻസിനെയും മാധ്യമങ്ങളെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിമുക്തഭടന്മാരെ അഭിസംബോധന ചെയ്യുമ്പോൾ, സ്പർശ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എല്ലാ പിന്തുണയും അദ്ദേഹം ഉറപ്പാക്കി.
2047 ഓടെ ഇന്ത്യൻ നാവികസേനയെ ആത്മനിർഭറും ആധുനിക നാവികസേനയായി മാറ്റാനുള്ള ഒരു പദ്ധതി നടപ്പാക്കിവരുന്ന് അഡ്മിറൽ പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ നമ്മുടെ രാജ്യത്ത് നിർമിച്ച 33 കപ്പലുകളും മുങ്ങിക്കപ്പലുകളും കമ്മീഷൻ ചെയ്ത കാര്യം അദ്ദേഹം എടുത്ത്പറഞ്ഞു. കൂടാതെ, നിർമാണ അനുമതി ലഭിച്ച 66 കപ്പലുകളിൽ 64 എണ്ണവും രാജ്യത്ത് നിർമ്മിച്ചുവരുന്നു.
സാങ്കേതിക വിദ്യയുടെയും ഉപകരണങ്ങളുടെയും കണ്ടുപിടുത്തക്കാരായ ഇന്ത്യൻ എംഎസ്എംഇ, സ്റ്റാർട്ട് അപ്പുകളെ നാവികസേന പ്രത്യേകം പരിഗണിക്കുന്നുണ്ടെന്നും നല്ല പ്രതികരണങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അഡ്മിറൽ അറിയിച്ചു. പരിവർത്തനം സാങ്കേതികവിദ്യയിൽ അവസാനിക്കുന്നില്ല, മാനവ വിഭവശേഷിയുടെ കാര്യത്തിൽ നാവിക സേനാംഗങ്ങളുടെ ശരാശരി പ്രായം 32 വയസ്സിൽ നിന്ന് 26 വയസ്സാക്കാൻ നാവികസേന പദ്ധതിയിടുന്നു. അടുത്ത 7 വർഷത്തിനുള്ളിൽ ഇന്ത്യൻ നാവികസേനയുടെ 45% സേനാംഗങ്ങളും അഗ്നിവീരന്മാരായി മാറുമെന്നു അദ്ദേഹം പറഞ്ഞു. നിലവിൽ ഈ പദ്ധതിയുടെ കീഴിൽ 1124 വനിതകൾ നാവിക സേനയിൽ ചേർന്നിട്ടുണ്ട് എന്നും അവർക്ക് പുരുഷന്മാരോടൊപ്പം എത് ബ്രാഞ്ചിലും പ്രവർത്തിക്കാനുള്ള അവസരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാറ്റത്തിൻ്റെ ഭാഗമായി പ്രസക്തവും ആധുനികവും സമകാലികവുമായ നിയമങ്ങളും നിയന്ത്രണങ്ങളും ഉൾപ്പെടുത്തി അപ്രസക്തമായ കൊളോണിയൽ ബാഗേജുകൾ ഉപേക്ഷിക്കാനും ആരംഭിച്ച്‌കഴിഞ്ഞു.
അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്‍സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…