തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് ഒട്ടനവധി സംഭാവനകള്‍ നല്‍കിയ മനാറുല്‍ ഹുദാ ട്രസ്റ്റിന്റെ കീഴില്‍ 2013-14 അധ്യായന വര്‍ഷത്തില്‍ തിരുവല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച എയ്‌സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് പ്രവര്‍ത്തന മികവിന്റെ പത്ത് വര്‍ഷങ്ങൾ പൂര്‍ത്തിയാക്കുകയാണ് ഉയര്‍ന്ന നിലവാരത്തിലുള്ള സാങ്കേതിക വിദ്യാഭ്യാസം നല്‍കുന്നതിലും പഠനമികവിന് പ്രോത്സാഹനം നല്‍കുന്നതിലും എയ്‌സ് കോളേജ് എന്നും മുന്‍പന്തിയിലാണ്.
സിവില്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, എറോണോട്ടിക്കല്‍ എഞ്ചിനീയറിംഗ് എന്നീ അഞ്ച് അടിസ്ഥാന എഞ്ചിനീയറിംഗ് ശാഖകളോടെ ആരംഭിച്ച കോളേജ് ശ്രദ്ധേയമായ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. 360 വിദ്യാര്‍ത്ഥികളെ പ്രതിവര്‍ഷം പ്രവേശിപ്പിക്കാനുള്ള പ്രാരംഭ
ശേഷിയോടുകൂടി പ്രവര്‍ത്തനം തുടങ്ങിയ കോളേജില്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനിയറിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇറ്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ് എന്നീ പുതിയ കോഴ്സുകള്‍ ഉൾപ്പെടുത്തി ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക മേഖലയിലെ വളര്‍ച്ച മുന്‍കൂട്ടി കണ്ട് കോഴ്സുകള്‍ വിപുലീകരിക്കുന്നതില്‍ ശ്രദ്ധേയമായ പങ്ക് വഹിക്കുന്ന കാര്യത്തിലും മുന്‍പിലാണ് എയ്‌സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ്.
എയ്‌സ് കോളേജ് ഓഫ് എഞ്ചിനിയറിംഗിന്റെ പ്രവര്‍ത്തന മികവിന് ഒരു പൊന്‍തുവലായി മെക്കട്രോണിക്സ് എന്ന കോഴ്സ് ഈ അക്കാദമിക വര്‍ഷം ആരംഭിക്കുകയാണ്. ഈ കോഴ്സ് ആരംഭിക്കുന്നതിന് ആൾ ഇ കൌണ്‍സില്‍ ഫോര്‍ ടെക്ടിക്കല്‍ എഡ്യൂക്കേഷന്റെ അംഗീകാരം കോളേജിന് ഇതിനോടകം ലഭിച്ചു കഴിഞ്ഞു മെക്കട്രോണിക്സ് കോഴ്സിന് അംഗീകാരം ലഭിച്ചതിലൂടെ കോളേജിന്റെ അക്കാദമിക് സ്പെക്ട്രം കൂടുതല്‍ വിപുലീകരിക്കാന്‍ സാധിച്ചു. ഇതിലൂടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കുകയും ആകെ സീറ്റുകളുടെ എണ്ണം 450 ആയി വര്‍ധിപ്പിക്കുകയും ചെയ്തു.
എയ്‌സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് വാഗ്ദാനം ചെയ്യുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസവും അടിസ്ഥാന സൌകര്യങ്ങളും വിലയിരുത്തി നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൌണ്‍സില്‍ 3.19 സ്കോര്‍ കോളേജിന് നൽകിക്കഴിഞ്ഞു. അക്കാദമിക രംഗത്ത് ലഭിക്കാന്‍ ഏറെ പ്രയാസം നിറഞ്ഞ നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരങ്ങള്‍ എറോണോട്ടിക്കൽ എഞ്ചിനീയറിംഗിനും, ഇലക്ട്രോണിക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗിനും ലഭിക്കുകയും ചെയ്തു. ഈ അംഗീകാരങ്ങള്‍ കോളേജിന്റെ അക്കാദമിക നിലവാരത്തിന്റെ ഗുണമേന്മയെ വിളിച്ചോതുന്നതാണ്.
അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…