Categories: KERALANATIONALNEWS

മോദിസര്‍ക്കാരിന്റെ ബജറ്റ് സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്ന സഖ്യകക്ഷികളെ സുഖിപ്പിക്കാന്‍ വേണ്ടിമാത്രമെന്ന് കെ. സി. വേണുഗോപാല്‍ എംപി

പൊതുബജറ്റിന്റെ താല്‍പ്പര്യങ്ങളെ ബലികഴിച്ച് മോദി സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്ന സഖ്യകക്ഷികളെ സുഖിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളാണ് മോദിസര്‍ക്കാരിന്റെ ബജറ്റിലുള്ളതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.

നിതീഷ്-നായിഡു വിധേയത്വം പ്രകടമാക്കുന്നതിന് അപ്പുറം സാധാരണക്കാരന് ആശാവഹമല്ല ബജറ്റ് പ്രഖ്യാപനങ്ങള്‍. എന്നാല്‍ ആന്ധ്രയ്ക്കും ബീഹാറിനും അടിസ്ഥാന സൗകര്യത്തിനും ടൂറിസത്തിനും നേരത്തെ അനുവദിച്ച സാമ്പത്തിക സഹായം കൂടി ഉൾപ്പെടുത്തി വലിയ സഹായം നല്‍കിയെന്ന് പ്രതീതി സൃഷ്ടിച്ച് സ്വന്തം മുന്നണിയിലെ ഘടകക്ഷികളെ കബളിപ്പിക്കുകയാണ് ബിജെപി ചെയ്തത്. കേരളത്തെ പാടെ അവഗണിച്ചു. ബജറ്റ് പ്രസംഗത്തിൽ കേരളത്തിൻറെ പേര് ഒരിക്കൽ പോലും പരാമർശിച്ചില്ല.എംയിസ്, പ്രത്യേക സാമ്പത്തിക പാക്കേജ് ഉള്‍പ്പെടെ സംസ്ഥാനത്തിന് അര്‍ഹമായ ആനുകൂല്യം പോലും നല്‍കിയില്ല. ബിജെപിക്ക് എംപിയുണ്ടായാല്‍ കേരളത്തില്‍ വികസനം കൊണ്ടുവരുമെന്നാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞതെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

തൊഴിലില്ലായ്മ, പണപ്പെരുപ്പം, കര്‍ഷകരുടെ പ്രതിസന്ധി എന്നിവ പരിഹരിക്കാന്‍ പര്യാപത്മായ ഒന്നുമില്ല.കോര്‍പ്പറേറ്റ് നികുതി കുറച്ചതിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ കൂറ് ആരോടാണെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കി.അതേസമയം ഇടത്തരക്കാര്‍ക്ക് ഒരാശ്വാസവും നല്‍കുന്നതല്ല ബജറ്റ്. മുന്‍വര്‍ഷങ്ങളിലെ ബജറ്റുപോലെ ഈ ബജറ്റും സാധാരണ ഇന്ത്യക്കാരന്റെ ആശങ്കകളില്‍ നിന്ന് വളരെ അകലെയാണ്. വിശപ്പ് സൂചികയിലും തൊഴിലില്ലായ്മയിലും ഇന്ത്യയുടെ സ്ഥാനം ഉയര്‍ത്തിയതാണ് മോദി സര്‍ക്കാരിന്റെ ഭരണനേട്ടം.

രാജ്യം നേരിടുന്ന അതീവ ഗുരുതരമായ തൊഴിലില്ലായ്മ പരിഹരിക്കാൻ ക്രിയാത്മകമായ നടപടി എടുക്കാതെ യുവാക്കളെ വഞ്ചിച്ച ബജറ്റാണിത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ തികച്ചും ആത്മാര്‍ത്ഥതയില്ലാത്തതും ഗൗരവമില്ലാത്തതുമാണ്. യുവാക്കള്‍ക്ക് ഇൻ്റേണ്‍ഷിപ്പ്, ആദ്യമാസ വേതനം എന്നിവ കോണ്‍ഗ്രസിന്റെ ന്യായ് പത്രത്തില്‍ നിന്ന് പകര്‍ത്തിയാതാണ്. എന്നാല്‍ അത് കൃത്യമായി പഠിച്ച് ചെറുപ്പക്കാര്‍ക്ക് ഗുണകരമായ രീതിയില്‍ ആവിഷ്‌കരിക്കാന്‍ പോലും അവര്‍ക്ക് കഴിഞ്ഞില്ല. യുവജനതയുടെ ഭാവി ഭദ്രമാക്കുന്ന പദ്ധതികള്‍ക്ക് പകരം വാര്‍ത്തകളില്‍ ഇടം പിടിക്കാനുള്ള ഗിമ്മിക്കുകളാണ് സര്‍ക്കാരിന്റെ ബജറ്റിലെ പ്രഖ്യാപനങ്ങളെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

Web Desk

Recent Posts

ആൻ ഓഡ് റ്റു റസീലിയൻസ് : ചെറുത്തുനില്പിനും പ്രതീക്ഷയ്‌ക്കും വേദി ഒരുക്കി ഐഡിഎസ്എഫ്എഫ്കെ

അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും  അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…

1 day ago

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

3 days ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

3 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

3 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

3 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

4 days ago