ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിന്റെയും അശോക ഹാളിന്റെയും പേരുകള്‍ ഗണതന്ത്ര മണ്ഡപ്, അശോക മണ്ഡപ് എന്നിങ്ങനെ മാറ്റി വിജ്ഞാപനം ഇറക്കി.രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റാണ് ഇക്കാര്യം അറിയിച്ചത്
ദേശീയ പുരസ്‌കാര സമര്‍പ്പണം ഉള്‍പ്പടെയുള്ള പ്രധാന ചടങ്ങുകള്‍ നടക്കുന്ന വേദിയാണ് ദര്‍ബാര്‍ ഹാള്‍. ബ്രിട്ടീഷുകാരും ഇന്ത്യന്‍ രാജാക്കന്‍മാരും ഒത്തുകൂടിയ ഇടമാണ് ദര്‍ബാര്‍. ഇന്ത്യ റിപ്പബ്ലിക്കായതോടെ ദര്‍ബാര്‍ എന്ന വാക്കിന്റെ പ്രസക്തി നഷ്ടമായെന്നും ആ സാഹചര്യത്തിലാണ് പുനര്‍നാമകരണം ചെയ്തതെന്നും രാഷ്ട്രപതി ഭവന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഗണതന്ത്ര എന്ന വാക്ക് പുരാതനകാലം മുതല്‍ ഇന്ത്യന്‍ സംസ്‌കാരത്തില്‍ വേരൂന്നിയതാണെന്നും ജനാധിപത്യം എന്നാണ് ആ വാക്കിന് അര്‍ഥമെന്നുമാണ് വിശദീകരണം. അതുകൊണ്ടാണ് ഗണതന്ത്രമണ്ഡപ് എന്ന് പുനര്‍നാമകരണം ചെയ്തത്. ഇംഗ്ലീഷ് പദം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അശോക ഹാളിനെ അശോക മണ്ഡപം എന്നാക്കിയതെന്നും പ്രസ്താവനയില്‍ പറയുന്നു.
പേരുമാറ്റത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ദര്‍ബാര്‍ എന്ന ആശയം വേണ്ട. ഷെഹന്‍ഷാ എന്ന ആശയം മതിയെന്നാണ് പറയുന്നത്. നരേന്ദ്രമോദിയെ പരോക്ഷമായി ഉന്നമിട്ടായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…