Categories: KERALANATIONALNEWS

ജഡായു ഗതി: ഒരു ദിവ്യ പക്ഷിയാണ് കൂടാതെ ശ്രീരാമ ഭക്തനും

രാമായണത്തിലെ ഒരു പ്രധാന കഥാപാത്രമാണ് ജഡായു. അവൻ ഒരു ദിവ്യ പക്ഷിയാണ് കൂടാതെ ശ്രീരാമ ഭക്തനും. പലപ്പോഴും കഴുകനായി ചിത്രീകരിക്കപ്പെടുന്നു.

സൂര്യന്റെ സാരഥിയായ അരുണയുടെ പുത്രനാണ് ജഡായു. കൂടാതെ രാമന്റെ പിതാവായ ദശരഥൻറെ അടുത്ത സുഹൃത്തുമായിരുന്നു. ആരണ്യ കാണ്ഡത്തിലാണ് ജഡായു കഥ വിവരിക്കുന്നത്. രാക്ഷസരാജാവായ രാവണൻ സീതയെ (മായാസീതയെ) തട്ടിക്കൊണ്ടു പോകുന്ന വേളയിൽ സീതാദേവിയുടെ കരച്ചിൽ കേൾക്കുകയും, രാവണനെ തടയുകയും ചെയ്യുന്നു. തൻ്റെ പ്രിയനായ രാമന്റെ നാമം ഉച്ചത്തിൽ വിളിച്ചു കരയുന്ന സീതാദേവിയെ രക്ഷിക്കുന്നതിന് വേണ്ടി, തന്റെ പ്രായവും രാവണന്റെ ശക്തിയും നോക്കാതെ യുദ്ധത്തിന് തയ്യാറെടുക്കുന്നു.

രാവണനോട് ധീരമായി യുദ്ധം ചെയ്യുന്നു. കഠിനമായ യുദ്ധത്തിൽ രാവണന്റെ വാഹനം നശിപ്പിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്യുന്നു. ആത്യന്തികമായി രാവണൻ ജഡായുവിനെ കീഴടക്കി. അവന്റെ ചിറകുകൾ മുറിച്ചുമാറ്റി മാരകമായി മുറിവേൽപ്പിക്കുന്നു. തുടർന്ന് അനേക ദിവസം ശ്രീരാമനെയും കാത്ത് രാമനാമം ജപിച്ചുകിടക്കുന്നു. രാമനും ലക്ഷ്മണനും സീതയെ അന്വേഷിക്കുന്ന വേളയിൽ ജഡായുവിനെ കാണുന്നു. മരിക്കുന്നതിനു മുമ്പ് സീതയെ രാവണൻ അവഹരിച്ചു കൊണ്ടു പോയ ദിശയെകുറിച്ച് വിവരം നൽകുന്നു. രാമന്റെ സീതാന്വേഷണത്തിൽ ജഡായുവിൻ്റെ വിവരണങ്ങൾ വളരെ നിർണായകമാണ്. രാമന്റെ മടിയിൽ കിടന്ന് മരിക്കാൻ ഭാഗ്യം ചെയ്ത ജഡായു എത്ര പുണ്യവാനാണ്. രാമനോടുള്ള ജടാവിന്‍റെ ഭക്തിയും ആദരവും വിശ്വസ്തതയും ഏവരെയും കോൾമയിർ കൊളിപ്പിക്കുന്നു. തുടർന്ന് ജഡായുവിൻ്റെ അന്ത്യ കർമ്മങ്ങൾ രാമദേവൻ തന്നെ നേരിട്ട് നടത്തുന്നു.

അനീതിക്കെതിരെ നിലകൊള്ളേണ്ടതിന്റെ പ്രാധാന്യമാണ് ഈ കഥയിലെ ഉള്ളടക്കം. ഇന്ന് നമ്മൾ കാണുന്ന പല അനീതിക്കെതിരെയും കണ്ണും കാതും പൂട്ടി, വായുമടച്ച് നടന്നാൽ അത് നമ്മുടെ വരും തലമുറയ്ക്ക് ആണ് ദോഷം സംഭവിക്കുന്നതെന്ന് ഓർമ്മിക്കുന്നത് നല്ലത്. വിജയവും പരാജയവും നോക്കാതെ നമ്മളാൽ കഴിയും വിധം പ്രതികരിക്കേണ്ടത് നമ്മുടെ കടമയാണ്.

അസ്തേ ഭദ്രം ഗച്ഛപദംമേ വിഷ്ണോ: പരം,
ഈസ്തോത്രമെഴുതിയും പഠിച്ചും കേട്ടുകൊണ്ടാൽ,
ഭക്തനായുള്ളവനു വന്നീടും മത്സരൂപ്യം പക്ഷീന്ദ്ര!
നിന്നെപ്പോലെ മൽപരായണനായാൽ.

ഉദയകിരണം, ചേര്‍ത്തല

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

3 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

3 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

3 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

3 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

3 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

3 weeks ago