ഫില്‍ക്ക ഫിലിം സൊസൈറ്റി, കെഎസ്എഫ്ഡിസി, പ്രിയദര്‍ശിനി ഫിലിം സൊസൈറ്റി, ചലചിത്ര അക്കാദമി, ലോട്ടറി വകുപ്പ്, ബീം ഫിലിം സൊസൈറ്റി, ജോയിന്റ് കൌണ്‍സില്‍ നന്മ ഫിലിം സൊസൈറ്റി, ബിഎസ്എസ് ചലച്ചിത്ര മണ്ഡലം സംയുക്തമായി ആഗസ്റ്റ് 27ന് രാവിലെ തിരുവനന്തപുരം പ്രസ് ക്ലബ്ബ് എസ് എസ് റാം ഹാളില്‍ വച്ച് അടൂര്‍ ചലച്ചിത്രമേള സംഘടിപ്പിക്കുന്നു.
ചലച്ചിത്രമേള 12 മണിക്ക് കേരള മുന്‍ അഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മേള ഉദ്ഘാടന ചടങ്ങില്‍ പദ്മവിഭൂഷന് ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്, പ്രിയദര്‍ശിനി ഫിലിം സൊസൈറ്റി പ്രസിഡന്റ് തോംപ്സണ് ലോറന്‍സ്, നോവലിസ്റ്റും സിനിമ എഴുത്തുകാരനും ഡോകുമെന്ററി സംവിധായകനുമായ സാബു ശങ്കര്‍, ജയചന്ദ്രന് കല്ലിങ്കല്‍ (ജോയിന്റ് കൌണ്‍സില്‍ നന്മ ഫിലിം സൊസൈറ്റി), മുന്‍ ഡെപ്യൂട്ടി സ്പീക്കറും ഡിസിസി പ്രസിഡന്റുമായ പാലോട് രവി, ജസീന്ത മോറിസ് (പിആര്‍ഓ, ഫില്‍ക്ക) എന്നിവര്‍ സംബന്ധിക്കും.
എലിപ്പത്തായം, അനന്തരം, മതിലുകള്‍, വിധേയന് എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. സിനിമകളുടെ സമയക്രമം: രാവിലെ 10ന് എലിപ്പത്തായം, ഉച്ചയ്ക്ക് 2.30ന് അനന്തരം, വൈകുന്നേരം 4.45ന് മതിലുകള്‍, വൈകുന്നേരം 7ന് വിധേയന്. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
മേളയുടെ ഭാഗമായി 12.45 ന് അടൂര്‍ ചിത്രങ്ങളിലെ വിഷ്വല്‍ ഗ്രാമര്‍ എന്ന വിഷയത്തെക്കുറിച്ച് ശ്രീ അടൂര്‍ ഗോപാലകൃഷ്ണനുമായുള്ള വീഡിയോ ഇന്റര്‍വ്യൂ പ്രദര്‍ശിപ്പിക്കും.
നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…
വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…
എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…
കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…
പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…