മഴ വിഷയമാക്കി വനിതാ പ്രതിഭകളുടെ രംഗോത്സവം ഇന്നലെ സെപ്റ്റംബര്‍ 5ന് വൈകുന്നേരം തിരുവനന്തപുരം ഭാരത് ഭവനില്‍ അരങ്ങേറി.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎംഎഫ് മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി എന്നീ സ്ഥാപനങ്ങൾ സംയുക്തമായാണ് പരിപാടി അവതരിപ്പിച്ചത്. വിഖ്യാത കഥക് നർത്തകി ഡോ. ഖുശ്ബു പാഞ്ചാൽ അവതരിപ്പിക്കുന്ന കഥക് നൃത്തം ഫെസ്റ്റിന്റെ ശ്രദ്ധേയമായത്. ഒപ്പനയും, കോൽക്കളിയും, മഴപ്പാട്ടുകളുമെല്ലാം അനന്തപുരി ആസ്വദിച്ചു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ കലാകാരികളെ ആദരിച്ചു. വട്ടപ്പറമ്പിൽ പീതാംബരന്‍, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ, സാംസ്‌കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ കോബ്രഗഡെ ഐഎഎസ്, ചലച്ചിത്ര അക്കാദമി ചെയർമാൻ-ഇൻ-ചാർജ്ജ് പ്രേം കുമാർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഉദ്ഘാടന ചടങ്ങില്‍ കലാകാരികളെ മന്ത്രി ആദരിക്കുകയും ചെയ്തു.
ഐപിഎഎഫ് ഡയറക്ടർ ശ്യാം പാണ്ഡെ, മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി, സെക്രട്ടറി ബഷീർ ചുങ്കത്തറ എന്നിവർ ആശംസകൾ അർപ്പിച്ചു. മാധ്യമ പ്രവർത്തകൻ കെ ബി വേണു, പ്രൊഫ. അലിയാർ, എസ് രാധാകൃഷ്ണൻ, അഡ്വ. റോബിൻ സേവ്യർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…