തിരുവനന്തപുരം: കൈരളി ബ്രിജ് അസോസിയേഷന്‍ ( കെ.ബി.എ) സംഘടിപ്പിക്കുന്ന എച്ച്.സി.എല്‍ ദക്ഷിണ മേഖല ബ്രിജ് ചാമ്പ്യന്‍ഷിപ്പ് തിരുവനന്തപുരത്ത്. ഒക്ടോബര്‍ 25 മുതല്‍ 27 വരെ ഹോട്ടല്‍ ഹൈസിന്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. ബ്രിജ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള രാജ്യത്തെ പ്രമുഖ പ്ലയേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.
മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരവും ഒമേഗ ടീമിന്റെ പ്രമുഖ ബ്രിജ് താരവുമായ അസന്ത ഡീ മെല്‍, ഇന്ത്യന്‍ ബ്രിജ് താരങ്ങളായ ആര്‍. കൃഷ്ണന്‍, പി.ശ്രീധര്‍ എന്നിവരാണ് പങ്കെടുക്കുന്ന പ്രമുഖ കളിക്കാര്‍. 2022 ല്‍ ഇറ്റലിയില്‍ നടന്ന ലോക ബ്രിജ് ചാമ്പ്യന്‍ഷിപ്പില്‍ സില്‍വര്‍ മെഡല്‍ കരസ്ഥമാക്കിയ ഇന്ത്യന്‍ സീനിയര്‍ ടീം ക്യാപ്റ്റനായിരുന്നു ആര്‍. കൃഷ്ണന്‍. എച്ച്.സി.എല്‍ ഗ്രൂപ്പ് മുഖ്യ സ്‌പോണ്‍സറായ ചാമ്പ്യന്‍ഷിപ്പില്‍ നാല് ലക്ഷം രൂപയുടെ ക്യാഷ് പ്രൈസാണ് വിജയികള്‍ക്ക് ലഭിക്കുന്നത്.
സിന്തൈറ്റ് ഇന്‍ഡസ്ട്രീസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ബി.പി.സി.എല്‍ എന്നിവരും പിന്തുണയ്ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ വിജയികള്‍ക്ക് സമ്മാനത്തുക കൂടാതെ, മത്സരത്തില്‍ വിജയിക്കുന്ന സ്വിസ് ടീമിന് എച്ച്.സി.എല്‍ റോളിങ് ട്രോഫി, സ്വിസ് പെയേഴ്‌സിന് സിന്തൈറ്റ് ട്രോഫി, മാച്ച് പോയിന്റ് പെയേഴ്‌സിന് ഡോ. കെ.വി ജേക്കബ് ട്രോഫിയും ലഭിക്കുമെന്ന് കെ.ബി.എ പ്രസിഡന്റ് സജീവ് കെ മേനോന്‍, സെക്രട്ടറി സന്തോഷ് എസ് വല്‍സലം, ട്രഷറര്‍ ജോസ്‌കുട്ടി കുര്യന്‍ എന്നിവര്‍ അറിയിച്ചു.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…