തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീം പരിശീലകന്‍ ഒ.വി മസര്‍ മൊയ്ദുവിന് ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിന്റെ ഫീല്‍ഡിങ് കോച്ചായി നിയമനം. കണ്ണൂര്‍ തലശേരി സ്വദേശിയായ മസര്‍ മൊയ്ദു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഭാഗമാകുന്ന കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെയും കണ്ണൂരില്‍ നിന്നുള്ള ആദ്യ കോച്ചുമാണ്. ബിജു ജോര്‍ജ്ജാണ് നേരത്തെ ദേശിയ ടീമിന്‍റെ ഭാഗമായ മലയാളി പരിശീലകന്‍.
2012 മുതല്‍ കെസിഎയുടെ കീഴില്‍ സേവനം ആരംഭിച്ച അദ്ദേഹം കേരള അണ്ടര്‍-16, അണ്ടര്‍-19, അണ്ടര്‍-25, വുമന്‍സ് സീനിയര്‍ ടീമകളുടെ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ, കേരള രഞ്ജി ട്രോഫി ടീം, എന്‍സിഎ അണ്ടര്‍-19 ബോയിസ്, ദുലീപ് ട്രോഫി ടീമുകളുടെ ഫീല്‍ഡിങ് കോച്ചുമായിരുന്നു. 2007 ല്‍ ബി.സി.സിഐയുടെ ലെവല്‍ എ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയതോടെയാണ് മൊയ്ദു പരിശീലകനായി പ്രവര്‍ത്തനം തുടങ്ങിയത്.
പിന്നീട് ബിസിസിഐ ലെവല്‍ ബി സര്‍ട്ടിഫിക്കേഷനും നേടിയ അദ്ദേഹം 2014 ല്‍ ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ ഫീല്‍ഡിങ് കോച്ച് പരിശീലനവും പൂര്‍ത്തിയാക്കി. നിയമനം ലഭിച്ച അദ്ദേഹം ഉടന്‍ തന്നെ സ്‌ക്വാഡിനൊപ്പം ജോയിന്‍ ചെയ്യും
വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…
തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…
വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…
എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ആറു മണിക്കൂറിൽ വിവിധ ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…