ഗുരു ശ്രേഷ്ഠ പുരസ്ക്കാരം കുന്നത്തൂർ ജെ. പ്രകാശിന്

അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ്റെ 2024 ലെ മികച്ച ഹൈസ്ക്കൂൾ അധ്യാപകനുള്ള ഗുരുശ്രേഷ്ഠ പുരസ്ക്കാരത്തിനായി തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഗണിതാധ്യാപകൻ കുന്നത്തൂർ ജെ. പ്രകാശിനെ തെരഞ്ഞെടുത്തു. 1994 മുതൽ ഗണിതാധ്യാപകനായ ഇദ്ദേഹം അധ്യാപക പരിശീലകൻ, പാഠപുസ്തക കമ്മറ്റിയംഗം, വിക്ടേഴ്സ് ചാനൽ അവതാരകൻ എന്നീ നിലകളിലും പാഠപുസ്തകം, അധ്യാപകസഹായി, ചോദ്യശേഖരം , തുടങ്ങിയവയുടെ നിർമ്മാണത്തിലും പങ്കാളിയായിട്ടുണ്ട്.

അധ്യാപനത്തിന് പുറമേ കവി, ഗാനരചയിതാവ് അഭിനേതാവ് , പ്രഭാഷകൻ, എന്നീ നിലകളിലും പ്രശസ്തനാണ്. കവിതയ്ക്ക് സംസ്ഥാന അധ്യാപക ലാസാഹിത്യ വേദിയുടെ സമ്മാനം , അംബേദ്ക്കർ നാഷണൽ എക്സലൻസി പുരസ്ക്കാരം, അടൂർ ഭാസി കർമ്മ രത്ന പുരസ്കാരം , നിറവ് സാഹിത്യ പുരസ്ക്കാരം എന്നിവ ലഭിച്ചു. ഭക്തിഗാനങ്ങൾ ഉൾപ്പെടെ നാടകം, ഷോർട്ട് ഫിലിം : സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്, എന്നിവയക്കു വേണ്ടി നിരവധി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 15 ലധികം ഹ്രസ്വ ചിത്രങ്ങളിലും ആൽബങ്ങളിലും അഭിനയിച്ചു. അഭിനയത്തിന് നാഷണൽ ഫിലിം അക്കാദമിയുടെ പുരസ്ക്കാരം, കേരള ഷോർട്ട് ഫിലിം ഫെസ്റ്റിവൽ പുരസ്ക്കാരം, സൗത്ത് ഇന്ത്യൻ ടെലിവിഷൻ അക്കാദമിയുടെ പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 101 ലഹരി വിരുദ്ധ പ്രഭാഷണങ്ങളിലൂടെ ലിംകാ ബുക്ക് ഓഫ് റെക്കാഡ്സിൽ ഇടം നേടിയിട്ടുണ്ട്. 2025 മെയ് 31 ന് സർക്കാർ സേവനത്തിൽ നിന്ന് വിരമിക്കും.

ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന ചെയർമാനും കെ.പി. എസ്. ടി. എ കൾച്ചറൽ ഫോറം സംസ്ഥാന കോഡിനേറ്ററുമാണ്.സ്പീച്ച് തെറാപ്പിസ്റ്റ് സുപ്രഭ പ്രകാശ് ഭാര്യയും ആകേഷ് പ്രകാശ് ( ഡൻ്റൽ ) , ആശിഷ് പ്രകാശ് ( പഞ്ചാബ് നാഷണൽ ബാങ്ക് ) അനുഗ്രഹ പ്രകാശ് ( സൈക്കോളജി ) എന്നിവർ മക്കളുമാണ്.

2025 ജനുവരിയിൽ തൊടുപുഴയിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സ്വീകരിക്കും.

കുന്നത്തൂർ ജെ പ്രകാശ്
9447591455

News Desk

Recent Posts

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…

15 hours ago

തിരുവനന്തപുരം SAT ആശുപത്രിയിൽ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…

22 hours ago

സന്തോഷത്തിലാണോ കേരളത്തിലെ കുടുംബങ്ങൾ? മാറുന്ന ബന്ധങ്ങൾക്കിടയിലെ യാഥാർത്ഥ്യങ്ങൾ തേടി ഒരു അന്വേഷണം

വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…

1 day ago

കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; 24 മണിക്കൂർ കൺട്രോൾ റൂമുകൾ സജ്ജമാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…

1 day ago

കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിൻ്റെ പ്രഥമ പൂർവ്വ വിദ്യാർത്ഥി സംഗമം

എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…

1 day ago

അടുത്ത ആറു മണിക്കൂറിൽ മിന്നൽ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ആറു മണിക്കൂറിൽ വിവിധ ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…

2 days ago