തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപംകൊണ്ട ന്യൂനമര്‍ദം വെള്ളിയാഴ്ച ഉച്ചയോടെ ഫെന്‍ഗല്‍ ചുഴലിക്കാറ്റായി മാറി. ശനിയാഴ്ച ഉച്ചയോടെ കാരയ്ക്കലിനും മഹാബലിപുരത്തിനുമിടയില്‍ കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 90 കിലോമീറ്റര്‍ വേഗതയില്‍വരെ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചെന്നൈ തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട് ജില്ലകളില്‍ കളക്ടര്‍മാര്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ശനിയാഴ്ച സ്‌പെഷ്യല്‍ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. സാഹചര്യത്തിനനുസരിച്ച് മഴ മുന്നറിയിപ്പുള്ള മറ്റ് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അവധി സംബന്ധിച്ച തീരുമാനം എടുക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഗൂഡല്ലൂര്‍, വിഴുപുരം, കള്ളാക്കുറിച്ചി, മയിലാടുതുറൈ ജില്ലകളിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഈസ്റ്റ് കോസ്റ്റ് റോഡ്, ഓള്‍ഡ് മഹാബലിപുരം റോഡ് എന്നിവിടങ്ങളില്‍ ഉച്ചയ്ക്കുശേഷം ഗതാഗതനിയന്ത്രണമുണ്ട്. അത്യാവശ്യഘട്ടങ്ങളില്ലാതെ പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ബീച്ച്, അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിവിടങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ ഐ.ടി. കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷനും മദ്രാസ് യൂണിവേഴ്‌സിറ്റിയും ശനിയാഴ്ച നടത്താനിരുന്ന യു.ജി. പരീക്ഷകള്‍ മാറ്റിവെച്ചു.
സെന്റ് തോമസ് മൗണ്ട്, അറുംബാക്കം മെട്രോ സ്‌റ്റേഷനുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡ് നിര്‍ദേശിച്ചു. ചെന്നൈയിലെ ബീച്ചുകളിലും പാര്‍ക്കുകളിലും ശനിയാഴ്ച പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാവില്ലെന്ന് ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്‍ കമ്മിഷണല്‍ ജെ. കുമരഗുരുബരന്‍ അറിയിച്ചു.
മുന്നറിയിപ്പിനെത്തുടര്‍ന്ന് തമിഴ്‌നാട്ടിലേക്കുള്ള രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനം മാറ്റിവെച്ചു. തമിഴ്‌നാട് കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിലാണ് രാഷ്ട്രപതി പങ്കെടുക്കേണ്ടിയിരുന്നത്
80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി. ചടങ്ങിൽ മുഖ്യാതിഥിയായി…
ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…
തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…
തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…
തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…
ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…