മതപരിവർത്തനത്തിന് ശേഷം പട്ടിക വിഭാഗ ആനുകൂല്യങ്ങൾ അനുഭവിയ്ക്കുന്നത് ഭരണഘടനയെ വെല്ലുവിളിയ്ക്കൽ

മതപരിവർത്തനത്തിന് ശേഷം പട്ടിക വിഭാഗ ആനുകൂല്യങ്ങൾ അനുഭവിയ്ക്കുന്നത് ഭരണഘടനയെ വെല്ലുവിളിയ്ക്കൽ : അനുവദിയ്ക്കില്ലെന്ന് സുപ്രീം കോടതി.

പട്ടികജാതി/വർഗ്ഗ സംഘടനകളും രാഷ്ട്രീയ സംഘടനകളും പറയാൻ ധൈര്യം കാണിയ്ക്കാത്ത വിഷയത്തിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധിയെഴുത്ത്.

ന്യൂഡൽഹി :
2024 നവം.27. മതപരിവർത്തനത്തിനുശേഷം തന്റെ പഴയ മതത്തിലെ സംവരണം വീണ്ടും അവകാശപ്പെടുന്നത് അനുവദിയ്ക്കാനാകില്ലെന്ന് സുപ്രീംകോടതി ഉത്തരവ്.
പുതുച്ചേരി സ്വദേശിനി നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന വീക്ഷണം.

പുതുച്ചേരിയിൽ യു ഡി ക്ലാർക്ക് ജോലിക്ക് വേണ്ടി സംവരണ സർട്ടിഫിക്കറ്റ് തേടിയത് തള്ളിയതിലാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

ക്രിസ്തുമതം സ്വീകരിച്ച യുവതി സ്ഥിരമായി പള്ളിയിൽ പോകുകയും ക്രിസ്തുമത വിശ്വാസങ്ങൾ പിന്തുടരുകയും ചെയ്യുന്ന ആളാണെന്ന് കോടതി കണ്ടെത്തി.

സംവരണ ആനുകൂല്യങ്ങൾ ലഭിയ്ക്കുവാനായി മാത്രം ഇപ്പോഴും തന്റെ പഴയ മതവും പട്ടികജാതി സംവരണവും ഉപയോഗിയ്ക്കുകയാണ്.

ക്രിസ്തുമത വിശ്വാസിയായി മാമോദിസ മുങ്ങിയ നിമിഷം തന്നെ യുവതിയുടെ മതവും സംവരണവും മാറിയതായും സുപ്രീം കോടതി വ്യക്തമാക്കി.

മാമോദിസ കഴിഞ്ഞതിനു ശേഷം ഹിന്ദുവായി അവകാശപ്പെടാൻ ഒരിയ്ക്കലും കഴിയില്ല.

മതപരിവർത്തനത്തിന് ശേഷം ആനുകൂല്യങ്ങൾക്കായി പഴയ മതത്തെ കൂട്ടുപിടിയ്ക്കുന്നത് ഭരണഘടനയോടുള്ള വഞ്ചനയാണ് – വെല്ലുവിളിയാണ്..

ഈ യുവതിയ്ക്ക് പട്ടികജാതി സാമുദായിക പദവി നൽകുന്നത് സംവരണത്തിൻ്റെ ലക്ഷ്യത്തിന് വിരുദ്ധവും വഞ്ചനയ്ക്ക് തുല്യവുമാണ് എന്നും കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് ആർ.മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചിരിയ്ക്കുന്നത്.

ക്രിസ്തു മതത്തിലേയ്ക്ക് പരിവർത്തനം ചെയ്ത വ്യക്തികൾക്ക് ഹിന്ദുമതത്തിലേയ്ക്കുള്ള പുനഃപരിവർത്തനവും യഥാർത്ഥ ജാതിയിൽ നിന്ന് സ്വീകാര്യതയും തെളിയിയ്ക്കാൻ കഴിയാതെ പട്ടികജാതി ആനുകൂല്യങ്ങൾ അനുവദിയ്ക്കാനാവില്ല എന്നും കോടതി വ്യക്തമാക്കി.

യാതൊരു വിധ മതവിശ്വാസത്തോടു കൂടിയല്ല താൻ ഇപ്പോഴും ഹിന്ദുവാണെന്ന് യുവതി അവകാശപ്പെടുന്നത്.

ആവശ്യമെങ്കിൽ യുവതിയ്ക്ക് പ്രത്യേക ചടങ്ങുകളിലൂടെയോ ആര്യ സമാജം വഴിയോ ഹിന്ദുമതത്തിലേയ്ക്ക് പുനഃപരിവർത്തനം നടത്താവുന്നതാണ്.

തുടർന്ന് ഇത് തെളിയിക്ക്കുന്ന രേഖകൾ ഹാജരാക്കിയാൽ മാത്രമേ യുവതിയ്ക്ക് സംവരണ ആനുകൂല്യങ്ങൾ നൽകേണ്ടതുണ്ടോ എന്നുള്ള കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂ എന്നും സുപ്രീംകോടതി വ്യക്തമാക്കി.

News Desk

Recent Posts

സ്വാതന്ത്ര്യ ദിനാഘോഷം: നഗരവാസികൾക്ക് സംഗീത വിരുന്ന് ഒരുക്കി വ്യോമസേനാ ബാൻഡ്

80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി. ചടങ്ങിൽ മുഖ്യാതിഥിയായി…

4 days ago

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ഇനി സ്വന്തം തപാൽ മുദ്ര

ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…

7 days ago

മൂല്യങ്ങൾ സംരക്ഷിക്കാൻ ശാന്തിഗിരിയിൽ ‘ദേശീയ മതാന്തര സംവാദം’ 14ന്

തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…

1 week ago

കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…

1 week ago

തമിഴ് സംഘം അവാർഡുകൾ സമ്മാനിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…

1 week ago

ഗൗതം അദാനിക്കെതിരായ യുഎസ് ക്രിമിനൽ കേസ് തള്ളി കോടതി; വിചാരണയ്ക്ക് മുമ്പേ നടപടികൾ അവസാനിച്ചു

ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…

1 week ago