തിരുവനന്തപുരം: തൊഴിലിടങ്ങളിൽ പുതിയ തൊഴിൽ സംസ്കാരം രൂപപ്പെടുത്തുന്നതിൻ്റെ ഭാഗമായി കേന്ദ്ര തൊഴിൽ മന്ത്രി ശ്രീ. മൻസൂഖ് മാണ്ഡവ്യയെ കണ്ട് ചർച്ച നടത്തി. അമിതമായ ജോലി ഭാരവും ജോലി സ്ഥലത്തെ സമ്മർദ്ദവും കാരണം 26 ആം വയസ്സിൽ മരണപ്പെട്ട അന്ന സെബാസ്റ്റ്യൻ പെരയിലിന്റെ വിഷയമായിരുന്നു പ്രധാനമായും ചർച്ച ചെയ്തത്.
അന്നയുടെ മാതാപിതാക്കളെ നേരിട്ട് കണ്ട് അവരുടെ വേദന മനസിലാക്കിയതിൻ്റെ അടിസ്ഥാനത്തിൽ അത്തരം ഒരു അനുഭവം മറ്റു മാതാപിതാക്കൾക്ക് ഉണ്ടാകരുതെന്ന ആഗ്രഹം ഉള്ളത് കൊണ്ട്, തൊഴിലിട സംസ്‌കാരത്തിൽ വലിയ മാറ്റങ്ങൾ വരുത്തണം എന്നാവശ്യപെട്ട് ഡോ. ശശി തരൂർ കേന്ദ്രമന്ത്രിക്ക് നൽകിയ കത്തിലെ പ്രത്യേക നിർദ്ദേശങ്ങളെ കുറിച്ചും ചർച്ചയിൽ പ്രതിപാദിച്ചു.
ഈ വിഷയത്തിൽ മുമ്പ് അയച്ച കത്തിന് രണ്ടുമാസത്തിലേറെയായി മറുപടി കാത്തിരിക്കുകയാണെന്നും സെപ്റ്റംബർ മാസത്തെ പത്രസമ്മേളനത്തിൽ മന്ത്രി വാഗ്ദാനം ചെയ്ത അന്വേഷണം ഇനിയും നടന്നിട്ടില്ലെന്നന്നു ചർച്ചയിൽ ചൂണ്ടിക്കാട്ടി.
വിഷയത്തിൻ്റെ ഗൗരവം ഉൾകൊണ്ടുകൊണ്ടായിരുന്നു മന്ത്രി മറുപടി നൽകിയത്. ഇക്കാര്യത്തിൽ ഡോ..ശശി തരൂർ പ്രകടിപ്പിച്ച ആശങ്കകൾ അംഗീകരിച്ച മന്ത്രി കാര്യക്ഷമമായ പരിഹാര നടപടി ഉണ്ടാകുമെന്ന് ഉറപ്പു നൽകുകയും ചെയ്തു. സൂക്ഷ്മവും സമഗ്രവുമായ അന്വേഷണം പൂർത്തിയാക്കിയ ശേഷം, ഭാവി നടപടികളെക്കുറിച്ചുള്ള വിശദമായ ചർച്ചയ്ക്ക് ക്ഷണിക്കാമെന്ന് മന്ത്രി ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ടെന്ന് ഡോ. ശശി തരൂർ എം പി അറിയിച്ചു.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്‍സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…