ചലച്ചിത്രോത്സവത്തിൽ വ്യത്യസ്തമായ കലാപ്രകടനങ്ങൾക്കു വേദിയാകാൻ മാനവീയം വീഥി സജ്ജമായി. ഡിസംബർ 14നു വൈകിട്ട് ഏഴിനു ജെ.ആർ. ദിവ്യ ആൻഡ് ദി ബാന്റിന്റെ പരിപാടികളോടെ മാനവീയത്തിൽ കലാപരിപാടികൾക്ക് തുടക്കമാകും. തുടർന്നുള്ള അഞ്ച് ദിവസങ്ങളിൽ ആസ്വാദകർക്കും സിനിമാപ്രേമികൾക്കും ആസ്വദിക്കാൻ കഴിയുന്ന കലാസാംസ്‌കാരിക പരിപാടികളാണു ക്രമീകരിച്ചിട്ടുള്ളത്. 15നു വൈകിട്ടു തിരുവനന്തപുരം മ്യൂസിക് ഫ്രറ്റേർണിറ്റി, ‘മറക്കില്ലൊരിക്കലും’ എന്ന പേരിൽ മലയാള ചലച്ചിത്ര മേഖലയ്ക്ക് അനവധി കഥാപാത്രങ്ങൾ സമ്മാനിച്ച മുൻ നിര നടിമാരെ ആദരിക്കുകയും അവർ അഭിനയിച്ച സിനിമകളിലെ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള സംഗീത പരിപാടി അവതരിപ്പിക്കുകയും ചെയ്യും
16നു വൈകിട്ട് പിന്നണി ഗായിക അനിത ഷെയ്ക്കിന്റെ സംഗീതവും, 17നു ദ്രാവിഡ ബാൻഡിലെ അതുല്യ കലാകാരന്മാരുടെ സംഗീതവും മാനവീയം വീഥിയെ ശ്രുതിമധുരമാക്കും. 18നു ഫങ്കസ് ബാൻഡും 19നു പ്രാർത്ഥന രതീഷ് നേതൃത്വം നൽകുന്ന മെഹ്ഫിൽ സന്ധ്യയും സൂര്യഗാഥയുടെ ഒ.എൻ.വി മെഡ്‌ലിയും ചലച്ചിത്രമേളയെ ജനപ്രിയമാക്കും.
സ്റ്റീൽ കുപ്പിയും കുടയും കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …
അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…
വാളുകൊണ്ട് ആക്രമിക്കാൻ ശ്രമം; തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു.ആര്യങ്കോട് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു. പ്രതിയായ…
സാബു കക്കട്ടിൽ സംവിധാനം ചെയ്യുന്ന പ്രകാശം പരത്തുന്ന പെൺകുട്ടി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കോഴിക്കോട് പഴശ്ശിമ്യൂസിയം പ്രിവ്യൂ തീയേറ്ററിൽ…
സ്കോട്ട്ലാൻഡ്: 2026-ൽ നടക്കാനിരിക്കുന്ന സ്കോട്ട്ലൻഡ് പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എഡിൻമ്പ്രയിൽ നടന്ന ഭരണകക്ഷിയായ സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ (എസ് എൻ…