തിരുവനന്തപുരം: രഞ്ജി ചരിത്രത്തിലാദ്യമായി കേരളം ഫൈനൽ കളിക്കുമ്പോൾ ആ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ജൂനിയർ താരങ്ങൾക്ക് അവസരം ഒരുക്കുകയാണ് കേരള ക്രിക്കറ്റ് അസോസിഷൻ.
കേരള അണ്ടർ 14, എ , ബി അണ്ടർ 16 ടീമുകളിലെയും താരങ്ങൾക്കാണ് നാഗ്പൂരിൽ നടക്കുന്ന ഫൈനൽ മത്സരം കാണാൻ അവസരം ലഭിക്കുക. ഫൈനലിന് സാക്ഷ്യം വഹിക്കുന്നത് കൗമാര ക്രിക്കറ്റ് താരങ്ങൾക്ക് പുതിയൊരനുഭവം ആകുമെന്നാണ് അത് വലിയരീതിയിൽ അവർക്ക് പ്രചോദനം നൽകുമെന്നാണ് KCA യുടെ വിലയിരുത്തൽ.
അണ്ടർ 16 തലത്തിൽ ഹൈദരാബാദ് അടക്കമുള്ള കരുത്തരെ അട്ടിമറിച്ച കേരള ടീമിന് നേരിയ വ്യത്യാസത്തിലായിരുന്നു ഇത്തവണ നോക്കൌട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടാൻ കഴിയാതെ പോയത്. ഭാവിയുടെ പ്രതീക്ഷകളായ ഒട്ടേറെ താരങ്ങൾ അണ്ടർ 14, 16 ടീമുകളിലായുണ്ട്. ഇവരുടെ ആത്മവിശ്വാസം ഉയർത്തുന്നതിനൊപ്പം കൂടുതൽ എക്സ്പോഷർ നല്കുന്നതിനുമാണ് ജൂനിയർ താരങ്ങളെ ഫൈനൽ കാണാൻ അയക്കുന്നത്.
27ആം തീയതി കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നാണ് ടീമുകൾ യാത്ര തിരിക്കുക. 28ആം തീയതി മുതൽ ഫൈനൽ തീരും വരെ അവർ സീനിയേഴ്സിന് പിന്തുണയുമായി സ്റ്റേഡിയത്തിലുണ്ടാകും. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ഇവർക്ക് വിമാനയാത്ര, താമസം DA തുടങ്ങി എല്ലാ സൗകര്യങ്ങളും നൽകുന്നത്. കേരളം രഞ്ജി ട്രോഫിയുടെ ഫൈനൽ കളിക്കുന്നത് കെസിഎ 75ആം പിറന്നാൾ ആഘോഷിക്കുന്ന വർഷം കൂടിയാണ്. അതിനാൽ ഈ അപൂർവ്വ നേട്ടം പല രീതികളിൽ ആഘോഷമാക്കാനാണ് കെസിഎ ഒരുങ്ങുന്നത്. കേരളത്തിൻ്റെ ജൂനിയർ താരങ്ങളെ ഫൈനൽ കാണാൻ അയക്കുന്നതും ഇതിൻ്റെ ഭാഗമായാണ്. കെസിഎയുടെ തീരുമാനം.
കൗമാര താരങ്ങളുടെ ക്രിക്കറ്റ് യാത്രയിൽ അവർക്ക് കൂടുതൽ ഉയരങ്ങൾ കൈവരിക്കാൻ പ്രചോദനമാകുമെന്നത് KCA സെക്രട്ടറി വിനോദ് എസ് കുമാർ അറിയിച്ചു.
ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി ഹരിതചട്ടം കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി ക്ഷേത്ര വളപ്പിലെ താത്കാലിക സ്റ്റാളുകളിലും ഉത്സവ മേഖലകളിലെ വ്യാപാര സ്ഥാപനങ്ങളിലും…
കാർഷിക രംഗത്ത് കേരളത്തിന് മാതൃക സൃഷ്ടിക്കുകയാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നൂതന പദ്ധതിയായ സഞ്ചരിക്കുന്ന ചാണക സംസ്കരണ യൂണിറ്റ്. ക്ഷീരവികസന…
ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ മാര്‍ച്ച്…
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്താഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കഴക്കൂട്ടം സബ്ട്രഷറിയിലെത്തുന്ന പെൻഷൻകാർക്ക് ഇനി പെൻഷനും വാങ്ങാം ഒപ്പം പഴയ സുഹൃത്തുക്കൾക്കൊപ്പം അല്പനേരം…
വിജ്ഞാന കേരളം നൈപുണ്യ പൈലറ്റ് പരിശീലന പരിപാടിക്ക് തുടക്കം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് പാഠ്യപദ്ധതികൾക്കനുസൃതമായി നൈപുണ്യവികസനത്തിന് ഊന്നൽ നൽകി തൊഴിൽസജ്ജരാക്കി…
നെടുമങ്ങാട്: കേരള മദ്യനിരോധന സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് ചന്തമുക്ക് മൈതാനിയിൽ "കരുതാo മക്കളെ പൊരുതാം" എന്ന…