മലയാള സിനിമയിലെ മികച്ച ആകർഷക കൂട്ടുകെട്ടായ സത്യൻ അന്തിക്കാട് – മോഹൻലാൽ കോംബോയിലെ ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂനയിൽ നടന്നു വരുന്നു.
ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിക്കുന്ന
ഈ ചിത്രത്തിൻ്റെ കേരള പോർഷനുകൾ പൂർത്തിയാക്കിക്കൊണ്ടാണ് ചിത്രം പൂനയിലേക്കു ഷിഫ്റ്റ് ചെയ്യപ്പെട്ടത്.
പൂനയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു കഥയാണ് ഈ ചിത്രത്തിൻ്റെതെന്ന് സംവിധായകനായ സത്യൻ അന്തിക്കാട് ലൊക്കേഷനിൽ വച്ചു പറയുകയുണ്ടായി.
ഏറെക്കാലത്തിനു ശേഷമാണ് സത്യൻ അന്തിക്കാടിൻ്റെ ഒരു ചിത്രം കേരളത്തിനു പുറത്ത് ചിത്രീകരിക്കുന്നത്.
മണ്ടന്മാർ ലണ്ടൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ലണ്ടനിൽ നടത്തിയിരുന്നു.
ചെന്നൈ നഗരവും, പൊള്ളാച്ചിയും, ഊട്ടിയുമൊക്കെ സത്യൻ അന്തിക്കാടിൻ്റെ ചിത്രങ്ങൾക്ക് പ്രധാന പശ്ചാത്തലങ്ങളായിട്ടുണ്ട്.
മുംബൈയിൽ നിരവധി മലയാള ചിത്രങ്ങളുടെ ചിത്രീകരണം നടന്നിട്ടുണ്ടങ്കിലും, മുംബൈ നഗരത്തിൽ നിന്നും വിദൂരമല്ലാത്തതും എന്നാൽ വൻസിറ്റിയുമായ പൂനയിൽ ഒരു സിനിമയുടെ ചിത്രീകരണം ആദ്യമാണന്നുതന്നെ പറയാം.
ധാരാളം മലയാളികൾ വസിക്കുന്ന ഒരു നഗരമാണ് പൂന. മലയാളി അസ്സോസ്സിയേഷ
നുകളും ഇവിടെ ഏറെ സജീവമാണ്.
പൂന നഗരത്തെ അരിച്ചു പെറുക്കിയുള്ള ചിത്രീകരണമാണ് സത്യൻ അന്തിക്കാട് നടത്തുന്നത്.
കേരളത്തിലെ ചിത്രീകരണം ഷെഡ്യൂൾ ചെയ്തതിനു ശേഷം എമ്പുരാൻ്റെ റിലീസ്സുമായി ബന്ധപ്പെട്ട പ്രമോഷനു വേണ്ടിയുള്ള ചടങ്ങുകൾക്കായി മോഹൻലാൽ . ഇന്ത്യയിലെ വൻനഗരങ്ങളിലെല്ലാം
സഞ്ചരിക്കുകയും പങ്കെടുക്കുകയും ചെയ്തുപോന്നു.
ചിത്രം പ്രദർശനത്തിനെത്തി വലിയ വിജയത്തിൻ്റെ പ്രതികരണങ്ങൾ ക്കിടയിലാണ് ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ പൂന ഷെഡ്യൂൾ ആരംഭിച്ചത്.
ഒരു മാസത്തോളം നീണ്ടുനിൽക്കുന്നതാണ് പൂനയിലെ ചിത്രീകരണം
ലാലു അലക്സ്, സംഗീത് പ്രതാപ്,മാളവിക മോഹൻ,സംഗീത തുടങ്ങിയവർ പൂനയിൽ മോഹൻലാലിനോ
ടൊപ്പം അഭിനയിക്കുന്നുണ്ട്
” ബന്ധങ്ങളുടെ മാറ്റുരക്കുന്ന വളരെ പ്ലസൻ്റ് ആയ ഒരു ചിത്രമായിരിക്കുമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് സൂചിപ്പിച്ചു.
എന്നും മനസ്സിൽ ചേർത്തു നിർത്തുവാൻ പറ്റുന്ന ഒരു പാടു മുഹൂർത്തങ്ങൾ സംവിധായകൻ പ്രേക്ഷകർക്ക് ഈ ചിത്രത്തിലൂടെ സമ്മാനിക്കുമെന്നുറപ്പ്.
ചിത്രത്തിൻ്റെ കഥാപരമായ കാര്യങ്ങളിലേക്ക് കടക്കുന്നില്ലായെന്ന് സംവിധായകൻ വ്യക്തമാക്കി.
സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
സത്യൻ അന്തിക്കാട് എന്ന സംവിധായകൻ്റെ ട്രേഡ്മാർക്ക് എന്നു വിശേഷിപ്പിക്കാവുന്ന നർമ്മവും, ഒപ്പം ഇമോഷനുമൊക്കെ ഈ ചിത്രത്തിലൂടെയുംപ്രതീക്ഷിക്കാം.
അഖിൽ സത്യൻ്റേതാണു കഥ.
ടി.പി. സോനു എന്ന നവാഗതൻ തിരക്കഥ ഒരുക്കുന്നു.
അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാനസഹായി.
ഗാനങ്ങൾ – മനു മഞ്ജിത്ത്.
സംഗീതം – ജസ്റ്റിൻ പ്രഭാകർ ‘
അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം – പ്രശാന്ത് നാരായണൻ’
മേക്കപ്പ് -പാണ്ഡ്യൻ.
കോസ്റ്റ്യും – ഡിസൈൻ -സമീരാസനീഷ് .
സഹ സംവിധാനം – ആരോൺ മാത്യു. രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ .ശ്രീഹരി.
പ്രൊഡക്ഷൻ മാനേജർ – ആദർശ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ശ്രീക്കുട്ടൻ.
പ്രൊഡക്ഷൻ കൺട്രോളർ – ബിജു തോമസ്.
ഫോട്ടോ – അമൽ.സി. സദർ
തിരുവനന്തപുരം: തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രണ്ടാം പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്തു നടക്കും. സ്വാഗത…
ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മൺവിള ഭാരതീയ വിദ്യാഭവന്‍ ഗാന്ധിസ്മരണകളുണര്‍ത്തി കൊണ്ടുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഗാന്ധി ചിത്രത്തില്‍ അധ്യാപകരും…
കൊച്ചി: ആഗോള സ്‌പൈസ് എക്‌സ്‌ട്രാക്ട് വിപണിയിലെ മുൻനിര കമ്പനിയായ മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ. സസ്റ്റെയിനബിൾ സോഴ്സിങ്,…
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചടങ്ങ് പ്രിയ നടനോടുള്ള കേരള ജനതയുടെ സ്‌നേഹാദരവുകളാൽ അലംകൃതമായി മലയാള ചലച്ചിത്രലോകത്തിന്റെ അഭിമാനതാരം മോഹൻലാൽ രാജ്യത്തെ…
തിരുവനന്തപുരം: ഡീലിമിറ്റേഷന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പറേഷനില്‍ നടന്ന വാര്‍ഡ് വിഭജനം അസന്തുലിതവും വിവേചനപരവുമാണെന്നും അടിയന്തരമായി പുനപരിശോധന നടത്തി ആവശ്യമായ തിരുത്തല്‍…
അക്ഷര കൂട്ടായ്മയും പാട്ടുപകലും നടന്നുആദ്യാക്ഷരങ്ങൾ കുറിച്ച കുരുന്നുകൾക്കും വിദ്യാർത്ഥികൾക്കും പ്രോത്സാഹനം നൽകാൻ കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത്…