പാക് ഭീകരതയ്ക്ക് ശക്തമായ സന്ദേശം നൽകിയ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിൽ പ്രധാനമന്ത്രിക്കും ധീര സൈനികർക്കും അഭിവാദ്യം അർപ്പിച്ച് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ മുൻ സൈനികരും ദേശസ്നേഹികളും തിരുവനന്തപുരത്ത് ത്രിവർണ്ണ സ്വാഭിമാന യാത്ര നടത്തി.
മ്യൂസിയം മുതൽ പാളയം രക്തസാക്ഷി മണ്ഡപംവരെ നടന്ന ത്രിവർണ സ്വാഭിമാന യാത്ര ലെഫ്റ്റനന്റ് ജനറൽ ജി.എൻ. നീലകണ്ഠൻ ഫ്ലാഗ് ഓഫ് ചെയ്തു.
മുൻ സൈനികരായ കേണൽ ഡിന്നി, കേണൽ പൊന്നമ്മ, കേണൽ സുധാകരൻ, കേണൽ ആർ. ജി നായർ, ക്യാപ്റ്റൻ ഗോപകുമാർ ഒളിമ്പ്യൻ പത്മിനി തോമസ്, ചലച്ചിത്ര സംവിധായകൻ വിനു കിരിയത്ത്, ചലച്ചിത്ര നടി റ്റി.റ്റി. ഉഷ, ബിജെപി തിരുവനന്തപുരം സിറ്റി ജില്ല പ്രസിഡൻ്റ് കരമന ജയൻ, സ്വർഗ്ഗീയ മേജർ ജെറി പ്രേംരാജിൻ്റെ മാതാവ് എന്നിവർ പ്രസംഗിച്ചു. ഓപ്പറേഷൻ സിന്ദൂറിലൂടെ രാജ്യത്തിന്റെ ആത്മാഭിമാനം നമ്മുടെ സൈന്യവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഉയർത്തിപ്പിടിച്ചതായി കേണൽ ഡിന്നി പറഞ്ഞു. നമ്മുടെ സൈന്യത്തിന്റെ ധീരതയുടെയും മാരക പ്രഹര ശേഷിയുടെയും നേർ കാഴ്ചയാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ ലോകം കണ്ടതെന്ന് കേണൽ ആർ. ജി നായർ പറഞ്ഞു.
സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ, മുൻ സൈനിക ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ എന്നിവർ തിരംഗ യാത്രയിൽ അണിനിരന്നു.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…