ആൾ ഇന്ത്യാ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ ദേശീയ സമ്മേളനം  തിരുവനന്തപുരത്ത്

AIRTWF ന്റെ 12-ാമത് ദേശീയ സമ്മേളനം ജൂലായ് 28,29,30,31 തീയതികളിലായി തിരുവനന്തപുരത്ത് ചേരുന്നു. റോഡ് ഗതാഗത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ദേശീയ സംഘടനയാണ് ഓൾ ഇന്ത്യാ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ. കേന്ദ്ര സർക്കാർ നയങ്ങൾ ഈ മേഖലയെ കുത്തകവത്കരിക്കാൻ നടത്തുന്ന നിയമനിർമ്മാണങ്ങൾ പ്രതിസന്ധിയുടെ ആഴം കൂട്ടുന്ന ഘട്ടത്തിലാണ് ഈ സമ്മേളനം ചേരുന്നത്.

വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 500 പ്രതിനിധികളാണ് 4 ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 28-ാം തീയതി അൻപതിനായിരം മോട്ടോർ തൊഴിലാളികൾ പങ്കെടുക്കുന്ന പ്രകടനത്തോടെയും പൊതു സമ്മേളനത്തോടെയും സമ്മേളന നടപടികൾ ആരംഭിക്കും. ജൂലായ് 29,30,31 തീയതികളിലായി എ.കെ.ജി. ഹാളിലാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്. സി.ഐ.ടി.യു.വിന്റെ ദേശീയ, സംസ്ഥാന നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.

28-ാം തീയതി മറ്റൊരു സമ്മേളനത്തിനും തിരുവനന്തപുരം സാക്ഷ്യം വഹിക്കുകയാണ്. ട്രാൻസ്പോർട്ട് രംഗത്തെ അന്തർദേശീയ സംഘടനയായ “ട്രേഡ് യൂണിയൻ ഇന്റർനാഷണൽ (ട്രാൻസ്പോർട്ട്) ൻ്റെ സമ്മേളനം ചരിത്രത്തിലാദ്യമായി ട്ടാണ് ഇന്ത്യയിൽ ചേരുന്നത്. അത് തിരുവനന്തപുരത്ത് എന്നതും കേരളത്തിന് കിട്ടുന്ന ഒരംഗീകാരമാണ്. വിവിധ രാജ്യങ്ങളിൽ നിന്നായി സമ്മേളന പ്രതിനിധികൾ തിരുവനന്തപുരത്ത് എത്തിച്ചേരും.

ഈ സമ്മേളനങ്ങളുടെ എല്ലാം ചിലവ് വഹിക്കുന്നതും ഈ രംഗത്തെ തൊഴിലാളികളാണ്. അദ്ധ്വാനത്തിൻ്റെ കൂലിയിൽ നിന്നും മിച്ചം പിടിച്ച് സമ്മേളനത്തിനായി സ്വരൂപിക്കുന്ന തുകകൾ AIRTWF ൻ്റെ കേരള ഘടകമായ കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ്-കേരളയുടെ നേതൃത്വത്തിൽ ജാഥയായി പോയി സ്വരൂപിക്കാനും ഈ സമ്മേളനങ്ങളുടെ പ്രാധാന്യം തൊഴിലാളികളിലേക്ക് എത്തിക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്. സമ്മേളനത്തിൻ്റെ നടത്തിപ്പിലേക്കായുള്ള സ്വാഗതസംഘ രൂപീകരണയോഗം തിരുവനന്തപുരത്ത് ചേർന്ന് മേയർ ആര്യാ രാജേന്ദ്രനെ ചെയർപേഴ്‌സണായും, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ.യെ വർക്കിംഗ് ചെയർമാനായും, കെ.എസ്.സുനിൽകുമാറിനെ ജനറൽ കൺവീനറായും വിവിധ സബ് കമ്മിറ്റികളേയും തെരഞ്ഞെടുത്തു.

സി.കെ. ഹരികൃഷ്ണൻ, ജനറൽ സെക്രട്ടറി.

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

2 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

2 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

2 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

2 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

2 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

2 weeks ago