അനാവശ്യ സംസാരം വേണ്ട’; എന്‍ഡിഎ നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

പരസ്യപ്രസ്താവനകള്‍ നടത്തുമ്പോള്‍ നേതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ മുഖ്യമന്ത്രിമാരുടേയും ഉപമുഖ്യമന്ത്രിമാരുടേയും യോഗത്തിലാണ് നരേന്ദ്ര മോദി ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചത്. നേതാക്കള്‍ നടത്തുന്ന പല പ്രസ്താവനകളിലും അദ്ദേഹത്തിന് ആശങ്കയുണ്ടെന്നാണ് സൂചന. പരസ്യമായി പ്രസ്താവന നടത്തുമ്പോള്‍ എന്തും എവിടെയും പറയാമെന്ന സ്ഥിതിയുണ്ടാകരുതെന്നാണ് പ്രധാനമന്ത്രി നേതാക്കളോട് ആവശ്യപ്പെട്ടത്.
എന്തും എവിടെയും പറയുന്ന രീതി ഒഴിവാക്കണം. ആശയവിനിമയത്തില്‍ അച്ചടക്കം വേണമെന്നും അദ്ദേഹം നേതാക്കളോട് പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മറുപടിയായി ഇന്ത്യന്‍ സേന നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചും അദ്ദേഹം നേതാക്കളോട് വിശദീകരിച്ചു. ഓപ്പറേഷന്‍ സിന്ദൂറില്‍ മൂന്നാമതൊരു കക്ഷിയുടെ സഹായം ഉണ്ടായിട്ടില്ല. പാകിസ്ഥാന്റെ അഭ്യര്‍ഥന പ്രകാരമാണ് വെടിനിര്‍ത്തലിന് ഇന്ത്യ തയ്യാറായതെന്നും മോദി പറഞ്ഞു.ഈയടുത്ത് ഓപ്പറേഷന്‍ സിന്ദൂറിനെ സംബന്ധിച്ച ബി.ജെ.പി നേതാക്കളുടെ പ്രസ്താവന വിവാദമായിരുന്നു. ബി.ജെ.പി മന്ത്രി വിജയ് ഷാ കേണല്‍ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ഒടുവില്‍ മന്ത്രി മാപ്പ് പറഞ്ഞുവെങ്കിലും ഇത് പാര്‍ട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. സേനാംഗങ്ങളുമായി ബന്ധപ്പെട്ട് മദ്ധ്യപ്രദേശ് ഉപമുഖ്യന്ത്രി നടത്തിയ പ്രസ്താവനകളും വിവാദമായിരുന്നു. സേനാംഗങ്ങള്‍ മോദിയെ വണങ്ങണമെന്നായിരുന്നു നേതാവ് പറഞ്ഞത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മോദിയുടെ നിര്‍ദേശമെന്നാണ് സൂചന.

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

2 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

2 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

2 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

2 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

2 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

2 weeks ago