പാൻ ഇന്ത്യൻ ചിത്രം പുഷ്പയിലെ “ഉ ആണ്ടവാ മാവാ….. ഉ ഊ ആണ്ടവാ മാവാ…..” എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ഗാനത്തിലൂടെ പ്രശസ്തയായ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു.
ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അനിൽകുമാർ ജി നിർമ്മിച്ച് സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന “അങ്കം അട്ടഹാസം” എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിനു വേണ്ടിയാണ് ഇന്ദ്രവതി പാടുന്നത്. കഴിഞ്ഞ ദിവസം ഹൈദ്രാബാദ് സ്റ്റുഡിയോയിലായിരുന്നു റിക്കോർഡിംഗ് നടന്നത്.
മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം തിരുവനന്തപുരം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ആക്ഷൻ പാക്ക്ഡ് ത്രില്ലറാണ്.
ഫിനിക്സ് പ്രഭു ഉൾപ്പെടെ മികച്ച ആക്ഷൻ കോറിയോഗ്രാഫർമാർ ചിത്രത്തിൻ്റെ ഭാഗമാകുന്നു. മ്യൂസിക് ഡയറക്ടർ – ശ്രീകുമാർ വാസുദേവ്, ഗാനരചന – ഡസ്റ്റൺ അൽഫോൺസ്, കോ- പ്രൊഡ്യൂസർ- സാമുവൽ മത്തായി (USA), ക്യാമറ – ശിവൻ എസ് സംഗീത്, പ്രൊഡക്ഷൻ കൺട്രോളർ – ഹരി വെഞ്ഞാറമൂട്, പി ആർ ഓ – അജയ് തുണ്ടത്തിൽ.
സാക്ഷരതാമിഷന്റെ പത്താം തരം, ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷയെഴുതിയ അസം സ്വദേശി''ഗായ്സ്.... ഞാൻ അസം സ്വദേശി ആശാദുൾ ഹഖ്. എന്റെ…
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ദ്ധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ് ലഭിക്കും.…
അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…