മതസ്വാതന്ത്ര്യം നിഷേധിച്ച് പൗരന്റെ ആത്മാഭിമാനത്തോയും വിശ്വാസത്തേയും ബിജെപി ഭരണകൂടം തകര്‍ക്കുന്നു
കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ഒഡിഷ മുഖ്യമന്ത്രിക്കും കത്തയച്ചു
ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഒഡിഷയില്‍ ക്രിസ്ത്യന്‍ വൈദികനെ ക്രൂരമായും മര്‍ദ്ധിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ഒഡിഷ മുഖ്യമന്ത്രിക്കും കത്തുനല്‍കി.
നാല്‍പ്പതോളം വരുന്ന ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. ഞയറാഴ്ച പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു വൈദികന്റെ വീട് അതിക്രമിച്ചുള്ള അക്രമം. വൈദികനെ തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയും മുഖത്ത് സിന്ദൂരം പൂശുകയും ചെരുപ്പുമാല അണിയിക്കുകയും ചെയ്തു. ശേഷം സമീപത്തെ ക്ഷേത്രത്തില്‍ കെട്ടിയിട്ട് ചാണകം തീറ്റിക്കുകയും അഴുക്കുചാലിലെ വെള്ളം കുടിപ്പിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നും കെസി വേണുഗോപാല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
ഇത് വെറുമൊരു ആള്‍ക്കൂട്ട അക്രമണമല്ലെന്നും മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണവുമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. പൗരന്റെ ആത്മാഭിമാനത്തേയും വിശ്വാസത്തെയും തകര്‍ക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍. മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ഇത്തരം കാട്ടുനീതി അംഗീകരിക്കാവുന്നതല്ല. നിയമവാഴ്ചയും ബഹുസ്വരതയും സംരക്ഷിക്കാനും സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ നിസംഗത ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാണ്. വൈദികന് നേരെ ആക്രമണം നടത്തിയ മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്ര ആഭ്യന്തരവകുപ്പും ഒഡിഷ സര്‍ക്കാരും സ്വീകരിക്കണമെന്നും കെസി വേണുഗോപാല്‍ ഇരുവര്‍ക്കും നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…