വടക്കൻ സംസ്ഥാനങ്ങളിലേതിനു സമാനമായി കേരളത്തിലും നരബലി. കേരളത്തിൽ രണ്ട് സ്ത്രീകളെ നരബലി നൽകിയതായി വിവരം. കടവന്ത്ര, കാലടി സ്വദേശികളായ രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി നരബലി നടത്തിയതായാണ് വിവരം. പെരുമ്പാവൂരിലുള്ള ഏജന്റാണ് സ്ത്രീകളെ കടത്തിക്കൊണ്ടുപോയത്.
ഇതുമായി ബന്ധപ്പെട്ട് മൂന്നുപേർ കസ്റ്റഡിയിൽ ആയിട്ടുണ്ട്. ഭഗവന്ത്, ലൈല എന്നീ ദമ്പതികളും ഏജന്റ് പെരുമ്പാവൂർ സ്വദേശി ഷിഹാബിനെയുമാണ്പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
തിരുവല്ലയിലെ ദമ്പതികള്‍ക്ക് സാമ്പത്തിക അഭിവൃദ്ധിക്കായാണ് നരബലി നടത്തിയത് എന്നാണ് വിവരം.
പത്തനംതിട്ടയിലെ എലന്തൂരിൽ വെച്ചാണ് ഇവരെ നരബലി നടത്തിയത്. തമിഴ്നാട് സ്വദേശി പത്മം ആണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കഷണങ്ങളായി കുഴിച്ചിടുകയായിരുന്നു.കൊച്ചി കടവന്ത്ര പൊലീസും തിരുവല്ല പൊലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോട്ടറി വിൽപനക്കാരാണ് കൊലക്ക് ഇരയായ സ്ത്രീകൾ എന്നാണ് വിവരം.
സ്റ്റീൽ കുപ്പിയും കുടയും കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …
അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…
വാളുകൊണ്ട് ആക്രമിക്കാൻ ശ്രമം; തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു.ആര്യങ്കോട് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു. പ്രതിയായ…
സാബു കക്കട്ടിൽ സംവിധാനം ചെയ്യുന്ന പ്രകാശം പരത്തുന്ന പെൺകുട്ടി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കോഴിക്കോട് പഴശ്ശിമ്യൂസിയം പ്രിവ്യൂ തീയേറ്ററിൽ…
സ്കോട്ട്ലാൻഡ്: 2026-ൽ നടക്കാനിരിക്കുന്ന സ്കോട്ട്‌ലൻഡ് പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എഡിൻമ്പ്രയിൽ നടന്ന ഭരണകക്ഷിയായ സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ (എസ് എൻ…