സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങളും സി എസ് സി കളും അനുവദിക്കുമ്പോൾ നിശ്ചിത അകലം പാലിക്കണമെന്ന് മന്ത്രി ആന്റണി രാജു.
കഴിഞ്ഞ 20 വർഷക്കാലമായി സർക്കാരിന്റെ മുഖമായി പ്രവർത്തിച്ചുവരുന്ന അക്ഷയ കേന്ദ്രങ്ങളുടെ നിലനിൽപ്പിനെ ബാധിക്കാത്ത രീതിയിലാവണം പുതിയ അക്ഷയ കേന്ദ്രങ്ങൾ അനുവദിക്കേണ്ടതെന്നും അക്ഷയ കേന്ദ്രങ്ങളും സി എസ് സി കളും നിശ്ചിത അകലം പാലിച്ചുവേണം അനുവദിക്കേണ്ടതുമെന്ന് മന്ത്രി ആന്റണി രാജു.
രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്ന ഈ സംഘടന ഇതേ ഒത്തൊരുമയോടു കൂടി പ്രവർത്തിച്ചാൽ മാത്രമേ നേട്ടങ്ങൾ ഉണ്ടാക്കാനാകൂ എന്നും അദ്ദേഹം ഓർമപ്പെടുത്തി. അക്ഷയ കേന്ദ്രങ്ങൾ കാലോചിതമായി പരിഷ്കരിച്ച് നിലവാരം മെച്ചപ്പെടുത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. കൂടാതെ സംസ്ഥാന സർക്കാർ വിവിധ വകുപ്പുകളുടെ കൂടുതൽ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങളിലൂടെ തുടർന്നും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
കേരള സർക്കാര്‍ പ്രോജക്ടിന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്ന അക്ഷയ സംരംഭകരുടെ കേരളത്തിലെ ആദ്യ സംഘടനയായ ഫേസ് (ഫോറം ഓഫ് അക്ഷയ സെന്റർ എൻട്രേപ്രനേഴ്സിന്റെ ) പ്രഥമ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്ഷയ സംരംഭകർക്കയുള്ള ക്ഷേമ പദ്ധതിയായ അക്ഷയ കെയർ പദ്ധതി രേഖ കണ്ണൂർ ജില്ലയിലെ വനിതാ സംരംഭക ശ്രീമതി ബിന്ദുവിന് കൈമാറിക്കൊണ്ടു മന്ത്രി പ്രകാശനം ചെയ്തു. ഫേസിന്റെ ആദ്യ അംഗത്വ സർട്ടിഫിക്കറ്റ് മുംതാസ് വയനാടിന് മന്ത്രി കൈമാറി.
ഫേസ് സംഘടനയുടെ ഔദ്യോഗിക പതാക ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. വി വി രാജേഷ് അബ്ദുൽ നാസർ ഫറോക്കിന് നൽകിക്കൊണ്ടു പ്രകാശനം ചെയ്തു. അക്ഷയ കേന്ദ്രങ്ങളിലൂടെ കേന്ദ്ര സർക്കാരിന്റെ വിവിധ സേവന പദ്ധതികൾ നടപ്പിലാക്കാൻ ആവശ്യമായ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു.ഫേസ് സംസ്ഥാന പ്രസിഡന്റ് ശ്രീ. സ്റ്റീഫൻ ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സദാനന്ദൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. ശ്രീ സുബോധൻ പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്തു. ജീവിത ചിലവുകൾ ഏറെ വർധിച്ചിട്ടും മറ്റു സേവന മേഖലകളിൽ കാലോചിതമായി വർധനകൾ വരുത്തിയിട്ടും അക്ഷയ സേവനങ്ങളുടെ നിരക്കുകൾ വർഷങ്ങളായി പരിഷ്കരിക്കാത്തത് അക്ഷയ കേന്ദ്രങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമെന്നു പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടറി സതീദേവി തൃശൂർ റിപ്പോർട് അവതരിപ്പിച്ചു. അക്ഷയ ക്ഷേമ പദ്ധതി ശ്രീ ജഫേഴ്സൻ മാത്യു വിശദീകരിച്ചു.ഫേസിന്റെ ലോഗോ പ്രകാശനം പ്രമോദ് കെ റാമിനു നല്കിക്കൊണ്ടു ഡി സി സി സെക്രട്ടറി ശ്രീ കൈമനം പ്രഭാകരൻ നിർവഹിച്ചു. യോഗത്തിൽ സോണി ആസാദ് സ്മരണാഞ്ജലി അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സജയകുമാർ സംരംഭകത്വ പ്രഭാഷണം നടത്തി. ഫേസ് സംസ്ഥാന ട്രഷറർ സി വൈ നിഷാന്ത് നന്ദി പറഞ്ഞു. ഒക്ടോബർ 16ന് രാവിലെ തിരുവനന്തപുരം ശിക്ഷക് സദനിൽ വച്ചായിരുന്നു സമ്മേളനം നടന്നത്.
സ്കോട്ട്ലാൻഡ്: 2026-ൽ നടക്കാനിരിക്കുന്ന സ്കോട്ട്ലൻഡ് പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എഡിൻമ്പ്രയിൽ നടന്ന ഭരണകക്ഷിയായ സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ (എസ് എൻ…
ഇന്ത്യയുടെ ബഹിരാകാശ–രക്ഷാ ദൗത്യങ്ങൾക്ക് മൂന്ന് ദശകത്തിലേറെയായി സമാനതകളില്ലാത്ത സാങ്കേതിക പിന്തുണ നൽകുന്ന ഹൈദരാബാദ് ആസ്ഥാമായി ബാംഗ്ലൂർ ഉൾപ്പെടെയുള്ള നഗരങ്ങളിൽ പ്രവർത്തിച്ചു…
PMG തൊഴിൽ ഭവനിൽ ജില്ലാ ലേബർ ഓഫീസറുടെ മുമ്പിൽ നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മപരിശോധനയ്ക്കെത്തിയ കണ്ണമ്മൂല സ്വതന്ത്ര സ്ഥാനാർത്ഥിയും പ്രസ് ക്ലബ്…
കൊച്ചി: ശബരിമല സ്വർണക്കൊളളയിൽ സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഹൈക്കോടതിയെ സമീപിച്ചു. എഫ്ഐആർ, അനുബന്ധ…
തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നവംബര്‍ 1 മുതല്‍ സംഘടിപ്പിച്ചുവന്ന ഭരണഭാഷാവാരാഘോഷം സമാപനസമ്മേളനം തിരുവനന്തപുരത്ത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്…
ഇന്ത്യയുടെ ദേശീയ ഗാനമായ "വന്ദേമാതര ത്തിൻ്റെ" 150-ാം വാർഷികം 2025 നവംബർ 07 ന് സൈനിക് സ്കൂൾ കഴക്കൂട്ടത്ത് വളരെ…