GOVERNANCE

തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാധ്യമ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം

വോട്ടര്‍മാരെ ബോധവത്‌ക്കരിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഏര്‍പ്പെടുത്തിയ 2022ലെ ദേശീയ മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. അച്ചടി മാധ്യമം, ദൃശ്യമാധ്യമം, ഇലക്ട്രോണിക് (റേഡിയോ ) മാധ്യമം, ഓണ്‍ലൈന്‍/സോഷ്യല്‍ മീഡിയ വിഭാഗങ്ങളിലാണ് പുരസ്‌ക്കാരം. തെരഞ്ഞെടുപ്പിനെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകളാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. ദേശീയ സമ്മതിദായക ദിനമായ 2023 ജനുവരി 25 ന് അവാര്‍ഡുകള്‍ നല്‍കും. ഓരോ വിഭാഗത്തിലേക്കും വെവ്വേറെ അപേക്ഷകള്‍ സമര്‍പ്പിക്കണം.

അച്ചടി മാധ്യമങ്ങളിലെ എന്‍ട്രികള്‍ അയക്കുമ്പോള്‍ അവാര്‍ഡിന് പരിഗണിക്കുന്ന കാലയളവിനുള്ളില്‍ ചെയ്ത റിപ്പോര്‍ട്ടുകളുടെ കൃത്യമായ എണ്ണം, പി.ഡി.എഫ് കോപ്പി അല്ലെങ്കില്‍ വൈബ്സൈറ്റ് അഡ്രസ് അതുമല്ലെങ്കില്‍ പത്രങ്ങളിലോ മറ്റ് അച്ചടി മാധ്യമങ്ങളിലോ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച പരിപാടികള്‍ ഉണ്ടെങ്കില്‍ അവയുടെ വിശദാംശം തുടങ്ങിയവ ഉള്‍പ്പെടുത്തണം. ദൃശ്യ-ശ്രവ്യ മാധ്യമ വിഭാഗത്തിലെ എന്‍ട്രികൾ അയക്കുമ്പോള്‍ നിര്‍ദ്ദിഷ്ട കാലയളവിനുള്ളില്‍ തയ്യാറാക്കിയ മാധ്യമ റിപ്പോര്‍ട്ടിന്റെ സി.ഡി/ ഡി.വി.ഡി/പെന്‍ഡ്രൈവ് എന്നിവ ഉള്‍പ്പെടുത്തണം. വാര്‍ത്ത/ പരിപാടി ബ്രോഡ്കാസ്റ്റ് ചെയ്യപ്പെട്ട ദൈര്‍ഘ്യം, പൊതുജനങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ പരിപാടിയാണെങ്കില്‍ അതിന്റെ വിശദാംശം എന്നിവയും ഉള്‍പ്പെടുത്തണം. ഓണ്‍ലൈന്‍ മാധ്യമ വിഭാഗത്തിലെ എന്‍ട്രികളില്‍ പി.ഡി.എഫ് കോപ്പി അല്ലെങ്കില്‍ ലേഖനത്തിന്റെ വെബ്സൈറ്റ് ലിങ്ക് , പൊതുജനങ്ങള്‍ നേരിട്ട് പങ്കെടുത്ത പരിപാടിയാണെങ്കില്‍ അതിന്റെ വിശദാംശം, ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ജനങ്ങളില്‍ സൃഷ്ടിച്ച സ്വാധീനം എന്നിവയും ചേര്‍ക്കണം.

ഇംഗ്ളീഷിലും ഹിന്ദിയിലും അല്ലാതെ സമര്‍പ്പിക്കുന്ന എന്‍ട്രികളില്‍ ഇംഗ്ളീഷ് പരിഭാഷ ഉറപ്പായും ഉള്‍പ്പെടുത്തിയിരിക്കണം. എന്‍ട്രികള്‍ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അന്തിമമായിരിക്കും. എന്‍ട്രികളില്‍ മാധ്യമ സ്ഥാപനത്തിന്റെ പേര്, വിലാസം, ടെലിഫോണ്‍ നമ്പര്‍, ഇ- മെയില്‍ വിലാസം, ഫാക്സ് നമ്പര്‍ എന്നിവ രേഖപ്പെടുത്തണം.എന്‍ട്രികള്‍ നവംബര്‍ 30 ന് മുമ്പ് ശ്രീ ലവ് കുശ് യാദവ്, അണ്ടര്‍ സെക്രട്ടറി (കമ്യൂണിക്കേഷന്‍) ഇലക്ഷന്‍ കമ്മിഷന്‍ ഒഫ് ഇന്ത്യ, നിര്‍വചന്‍ സദന്‍, അശോക റോഡ്, ന്യൂ ഡല്‍ഹി 110001 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇമെയില്‍ : media-division@eci.gov.in, ഫോണ്‍: 011-23052033.

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

2 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

2 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

2 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

2 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

2 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

2 weeks ago