കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസ് നടത്തുന്ന എം.ഫിൽ ഇൻ സൈക്ക്യാട്രിക് സോഷ്യൽ വർക്ക്, എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി ഇന്ന് മുതൽ (ഒക്ടോബർ 26) നവംബർ 8 വരെ അപേക്ഷിക്കാം.
പൊതുവിഭാഗത്തിന് 1500 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 1250 രൂപയുമാണ് അപേക്ഷാഫീസ്. ഓൺലൈനായോ വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് അടയ്ക്കാം. ബന്ധപ്പെട്ട രേഖകൾ ആപ്ലിക്കേഷനോടൊപ്പം അപ്‌ലോഡ് ചെയ്യണം.
എം.ഫിൽ ഇൻ സൈക്ക്യാട്രിക് സോഷ്യൽ വർക്ക് കോഴ്‌സിന് അപേക്ഷിക്കുന്നവർ എം.എ/എം.എസ്സ്.ഡബ്ല്യു ഇൻ സോഷ്യൽവർക്കിൽ മെഡിക്കൽ ആൻഡ് സൈക്ക്യാട്രിക്ക്/മെൻഡൽ ഹെൽത്ത് സ്പെഷ്യലൈസേഷനോടുകൂടി 55% ശതമാനം മാർക്ക് നേടിയവരായിരിക്കണം. അവസാന വർഷ സെമസ്റ്റർ പഠിക്കുന്നവർക്കും അപേക്ഷിക്കാം.
എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി കോഴ്‌സിന് അപേക്ഷിക്കുന്നവർ എം.എ/എം.എസ്സ്.സി സൈക്കോളജി പൊതുവിഭാഗക്കാർ 55% ശതമാനം മാർക്കും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർ 50% മാർക്കോടെയും ജയിച്ചിരിക്കണം. പ്രവേശന പരീക്ഷ നവംബർ 13 ന് കോഴിക്കോട് വച്ച് നടത്തുമെന്ന് ഡയറക്‌ടർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 0471 – 2560363
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…