വിഴിഞ്ഞത്ത് മാധ്യമ പ്രവർത്തകന് നേരെ ലത്തീൻ അതിരൂപത സമരക്കാരുടെ കയ്യേറ്റ ശ്രമം. എസിവി ന്യൂസ് Acv news വിഴിഞ്ഞം ലേഖകൻ ഷെരീഫ് എം ജോർജിന് നേരെയാണ് കയ്യേറ്റ ശ്രമം നടന്നത്. നാട്ടുകാരുടെ ജനകീയ സമിതിയുടെ ഉപരോധം പകർത്തുന്നതിനിടെയാണ് ഒരു കൂട്ടം ആളുകൾ ആക്രമണം അഴിച്ചു വിട്ടത്. നിൻ്റെ പേര് ഷെരീഫ് അല്ലേ എന്നും കൊന്ത ഇട്ട് പറ്റിക്കാൻ ശ്രമിക്കുന്നോ എന്ന് ചോദിച്ചു ഇദ്ദേഹത്തിൻ്റെ കഴുത്തിൽ കിടന്ന കൊന്തയും പൊട്ടിക്കാൻ ശ്രമം നടന്നു.
ഷെരിഫ് അനന്തപുരി ഓണ്‍ലൈനിനോട് പറഞ്ഞത്….
ജനകീയ സമര സമിതിയുടെ പരിപാടികൾ ലൈവ് കൊടുത്തു എന്നതാണ് എനിക്കെതിരെയുള്ള ആരോപണം. ക്രിസ്ത്യാനിയായ ഞാൻ പള്ളിപ്പാതിരിമാരെ ചീത്ത പറഞ്ഞത് റിപ്പോർട്ട് ചെയ്തതിനെ ചോദ്യം ചെയ്താണ് ഒരു ആൾക്കാർ ആക്രമിക്കാൻ ശ്രമിച്ചത്. ഐഡി കാർഡ് പിടിച്ചു വാങ്ങിയ ഒരു സംഘം എൻറെ ഫോണിൻറെ ഡിസ്പ്ലേയും ട്രൈപ്പോടും തകർത്തു. ഗുണ്ടയാണ് ബിജെപിയാണ് എന്നൊക്കെ പറഞ്ഞായിരുന്നു ആക്രമണം
കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ അഡ്വ. വി. വി. രാജേഷ് ഉത്ഘാടനം ചെയ്യുന്നു. അനിതാമ്മ,…
വിളപ്പില്‍ശാല ആശുപത്രി മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്‌ത…
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…