ലത്തീൻ അതിരൂപത നയിക്കുന്ന വിഴിഞ്ഞം സമരത്തിൽ സമരക്കാരുടെ ക്രൂരമായ ആക്രമണത്തിന് ഇരയായ പ്രാദേശിക മാധ്യമപ്രവർത്തകനും വീഡിയോ എഡിറ്ററുമായ ഷെരീഫ് എം ജോർജിനെ എ കെ പി എ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ സന്ദർശിച്ചു. സംസ്ഥാന പ്രസിഡൻറ് ഗിരീഷ് പട്ടാമ്പി, സംസ്ഥാന സെക്രട്ടറി ഹേമേന്ദ്രനാഥ്, ജില്ലാ പി ആര് ഓ സന്തോഷ്, വനിതാ കോഡിനേറ്റർ ധന്യ തുടങ്ങിയവർ സന്ദർശിച്ചു. ഷെരീഫ് എം ജോർജ് നിലവിൽ ഓൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ വെങ്ങാനൂർ മേഖല പിആർഒ ആണ്. സംസ്ഥാന കമ്മിറ്റിയും ഇദ്ദേഹത്തിനെതിരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. ഇദ്ദേഹത്തിനെതിരെ ഉണ്ടായ ആക്രമണത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നു. സൃഷ്ടാവിന് വേണ്ടി വിശ്വാസികള്‍ ആദര പൂര്‍വ്വം സമര്‍പ്പിക്കുന്ന…
തേങ്ങാപ്പാലില്‍ നിന്നുള്ള വീഗന്‍ ഐസ്ഡ്ക്രീം ഇന്ത്യയില്‍ ആദ്യം കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല് ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം…
ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ഫെബ്രുവരി 8,9,10 തീയതികളിൽ ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ശാസ്ത്ര സമ്മേളനത്തിന്റെ ഭാഗമായി എട്ടാം ക്ലാസ്സ്…
തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ്…
മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 25ന് പ്രാദേശിക അവധി നല്‍കും. മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, മാറനല്ലൂര്‍, വിളപ്പില്‍ ഗ്രാമപഞ്ചായത്തുകളിലെ…
മിതമായ നിരക്കിൽ മികച്ച ഡ്രൈവിംഗ് പരിശീലനം എന്ന സന്ദേശവുമായി കെ.എസ്. ആർ.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്കൂൾ പദ്ധതി ആറു മാസം…